കുടുംബത്തോടൊപ്പം കുളി; ആനക്കുട്ടികൾ പൊളിയാണ്, ആ ശബ്ദം കേട്ടോ?

പിടിയാനകളുടെ നടുവിൽ ആനക്കുട്ടികൾ ചിരിയും കളിയും, ശബ്ദങ്ങളും കൂടെ

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 04:09 PM IST
  • ആനകളുടെ ശരീര താപനില വളരെ കൂടുതലായിരിക്കും
  • ആനക്കുളിയുടെ വീഡിയോയാണ് വൈറലായത്
  • രണ്ട് ആനക്കുട്ടികളും രണ്ട് പിടിയാനകളുമാണ് വീഡിയോയിൽ
കുടുംബത്തോടൊപ്പം കുളി; ആനക്കുട്ടികൾ പൊളിയാണ്, ആ ശബ്ദം കേട്ടോ?

ആനകളുടെ കളിയും ചിരിയും എല്ലാവരെയും അതിശയിപ്പിക്കുന്നതാണ്. മനോഹരമായ നിമിഷങ്ങൾ കൂടിയാണ് ഇത് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. പൊതുവെ ശരീര താപനില കൂടിയ ജീവികളാണ് ആനകൾ. അത് കൊണ്ട് തന്നെ ശരീരം തണുപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും മണ്ണ് വാരി എറിഞ്ഞു. ചെളിയിട്ടും അവ ചൂട് കുറയ്ക്കാൻ നോക്കും.

അത്തരത്തിലൊരു ആനക്കുളിയുടെ വീഡിയോയാണ് വൈറലായത്. രണ്ട് ആനക്കുട്ടികളും രണ്ട് പിടിയാനകളുമാണ് വീഡിയോയിൽ. വെള്ളത്തിലിറങ്ങി അടിച്ച് പൊളിച്ച കുളിയിലാണ് ഇവർ.അധികം താമസിക്കാതെ നിരവധി കാഴ്ചക്കാരും ഇത് കാണാൻ എത്തി. ഇടക്കിടെ സന്തോഷ സൂചകമായി ഇവർ ശബ്ദവും പുറപ്പെടുവിക്കുന്നുണ്ട്. 

 

 

തായ്ലൻറിലെ എലഫെൻറ് നേച്ചർ പാർക്കിൽ നിന്നുള്ളതാണ് വീഡിയോ. ഇൻസറ്റഗ്രാമിലെ ലേക്ക് ചായിലേർട്ട് എന്ന പേജാണ് വീഡിയോ പങ്ക് വെച്ചത്.10,552 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. വീഡിയോ ഇഷ്ടപ്പെട്ടവരെല്ലാം പങ്ക് വെച്ചത് പോസിറ്റീവ് കമൻറുകളാണ്.

 അവരുടെ ചിരിക്കുന്ന മുഖവും തിളങ്ങുന്ന കണ്ണുകളും അവർ എത്രത്തോളം സന്തോഷത്തിലാണെന്ന് മനസ്സിലാകുന്നു എന്ന് പറയുന്നതായി വീഡിയോയ്ക്ക് ലഭിച്ച കമൻറിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News