'ഒച്ചിഴയും പോലെ' മലയാളത്തിൽ എപ്പോഴും കേൾക്കുന്ന പ്രയോഗങ്ങളിൽ ഒന്നാണത്. വളരെ താമസിക്കുകയോ അല്ലെങ്കിൽ നീണ്ടു പോവുന്ന കാര്യങ്ങളെയെ സൂചിപ്പിക്കുന്ന വാചകമാണ് അത്. പൊതുവെ കുഞ്ഞൻമാരായ ഒച്ചുകളുടെ വേഗതയോട് ഉപമിച്ചാണ് ഇത്തരത്തിലൊരു പ്രയോഗം എന്നത് ശ്രദ്ധേയമാണ്.
0.048 km/h ആണ് ഒരു സാധരണ ഒച്ചിൻറെ വേഗത. അതായത് അതിലും കുറഞ്ഞ സ്പീഡിൽ ആർക്കെങ്കിലും നടക്കാൻ പറ്റുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. അതാണ് വേഗത.കരയിലും ശുദ്ധജലത്തിലും കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും ഇവ സമുദ്ര ജീവികളാണ്. അഗ്രത്തായി കാണപ്പെടുന്ന കണ്ണുകൾ, പരന്ന് വിസ്തൃതവും പേശീനിർമിതവുമായ പാദം, വർത്തുളമായ പുറംതോട് (shell) എന്നിവ ഒച്ചുകളുടെ തനതായ സ്വഭാവ വിശേഷങ്ങളാകുന്നു 0.5 സെ. മീ. മുതൽ 60 സെ. മീ. വരെ വിവിധതരത്തിലുള്ള ഒച്ചുകൾ ഉണ്ട്. ഒച്ചുകൾക്ക് ഈർപ്പമുള്ള ചുറ്റുപാടുകൾ കൂടിയേകഴിയൂ.
ALSO READ: Viral Video : എത്ര ശ്രമിച്ചിട്ടും വീഴുന്നില്ല; പെൺമയിലിനെ ആകർഷിക്കാൻ പീലി വിടർത്തി മയിൽ
Slugs don’t have an exoskeleton, a shell or any bones at all which means they get through tight crevices much smaller than the diameter of their bodies
watch how this one journeys through a pen tube
Steve Downerpic.twitter.com/sgFyf3XpuN
— Science girl (@gunsnrosesgirl3) August 5, 2022
ഇതൊക്കെയാണ് ഒച്ചിൻറെ പ്രത്യേകതകൾ. ഇനി കാര്യത്തിലേക്ക് കടക്കാം. ഒരു ചെറിയ പേന ട്യൂബിൽ ഒച്ചിന് കയറാൻ കഴിയുമോ എന്നാണ് ചോദ്യം. എങ്കിൽ സംശയം വേണ്ട. ഒച്ചിനത് സാധിക്കും. എത്ര എളുപ്പത്തിലാണ് ഒച്ച് പേനയ്ക്കുള്ളിലേക്ക് ഇഴഞ്ഞ് കയറുന്നത്. ട്വിറ്ററിലെ സയൻസ് ഗേൾ എന്ന പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ALSO READ : ദിലീപേട്ടനെ കുടുക്കിയതാണ്; ഒരിക്കലും അങ്ങനെ ചെയ്യില്ല"; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് പ്രവീണ
1.24 സെക്കൻറുള്ള വീഡിയോയിൽ കഷ്ടപ്പെട്ട് പേന ട്യൂബിലേക്ക് ഇഴയുന്ന ഒച്ചിനെ കാണാം. 3175 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേർ ഇത് റീ ട്വീറ്റും ചെയ്തു.93.2K ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേർ ഇതിൽ തങ്ങളുടെ കമൻറും രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...