റഷ്യ-യുക്രൈൻ യുദ്ധം തുടരുമ്പോൾ യുക്രൈനിലെ പല പ്രധാനപ്പെട്ട നഗരങ്ങളും ആക്രമണങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ജീവൻ നഷ്ടപ്പെട്ടവരും ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവരും യുദ്ധമുഖത്തെ ഹൃദയസ്പർശിയായ കാഴ്ചയായി കൊണ്ടിരിക്കുകയാണ്. നിരവധി കെട്ടിടങ്ങളാണ് ആക്രമണത്തിൽ തകർന്നത്. ഖാർകിവ് നഗരത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
യുദ്ധത്തിനിടെ ഖാർകിവിൽ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ പൂച്ചയെ രക്ഷാപ്രവർത്തകർ പുറത്തെടുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. രക്ഷാപ്രവർത്തനം നടക്കുന്ന സമയത്തും ആ കെട്ടിടത്തിൽ തീ പടരുന്നുണ്ടായിരുന്നു. അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ പൂച്ചക്കുട്ടിയെ പുറത്തെടുക്കുന്നത്.
പൂച്ചക്കുട്ടിയുടെ ഉടമസ്ഥർ റഷ്യൻ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ സ്റ്റേറ്റ് എമർജൻസി സർവീസ് പിന്നീട് സ്ഥിരീകരിച്ചു. എന്നാൽ എമർജൻസി ടീം ആ പൂച്ചക്കുട്ടിയെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. പൂച്ചക്കുട്ടിയെ നന്നായി പരിപാലിക്കാമെന്ന് വാക്ക് നൽകിയ ഒരു സ്ത്രീക്ക് അതിനെ കൈമാറിയെന്ന് രക്ഷാപ്രവർത്തകർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നിരവധി പേർ കണ്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA