സാഹസികത നിറഞ്ഞ പല കാര്യങ്ങളും ആളുകൾ ചെയ്യാറുണ്ട്. സാഹസികതയിലൂടെ പ്രശസ്തി നേടുന്നവരുമുണ്ട്. ഗിന്നസ് ബുക്കിൽ കേറുന്നതിനായുമെല്ലാം ആളുകൾ സാഹസികത നിറഞ്ഞ പ്രവൃത്തികൾ ചെയ്യാറുണ്ട്. അങ്ങനെ ജീവിതം മുഴുവൻ സാഹസികത നിറയ്ക്കുന്നവരുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറലായി മാറാറുണ്ട്. അത്തരത്തിൽ സാഹസികത നിറഞ്ഞ ഒരു കായിക വിനേദമാണ് സർഫിംഗ്. മുതിർന്നവർ സർഫിംഗ് ചെയ്ത് കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു കൊച്ച് കുട്ടി അത് ചെയ്യുന്നത് കണ്ടിട്ടുണ്ടോ?
അതേ കൊച്ചു കുട്ടിയെയാണ് ഇവിടെ സർഫ് ബോർഡിൽ കാണാൻ കഴിയുന്നത്. ഒരുപക്ഷേ ശരിയായി നടക്കാൻ പോലുമുള്ള പ്രായം ആ കുഞ്ഞിന് ആയിക്കാണില്ല എന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. എന്നാൽ അവന്റെ ധൈര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. വളരെ കൂളായി നിന്ന് സർഫിംഗ് ആസ്വദിക്കുകയാണ് ആ കൊച്ചു മിടുക്കൻ.
Aweeeeee little big surfer! pic.twitter.com/apWQhCLetx
— Figen (@TheFigen) May 25, 2022
22 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആണിത്. കുഞ്ഞ് വീഴാതിരിക്കാൻ വേണ്ട എല്ലാ സുരക്ഷകളും നൽകിയിട്ടുണ്ട്. സുരക്ഷാ ബെൽറ്റ് ചുറ്റിയാണ് അവനെ സർഫ് ബോർഡിൽ നിർത്തിയിരിക്കുന്നത്. സ്പീഡ് ബോട്ടിൽ ഇരിക്കുന്ന കുട്ടിയുടെ പിതാവ് അവനെ വീഴാതെ സംരക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ഏതായാലും കുട്ടിക്ക് ഈ സാഹസികത വളരെ ഇഷ്ടപ്പെട്ടുവെന്ന് വീഡിയോ കണ്ടാൽ മനസിലാകും. ആ വീഡിയോയിൽ അവൻ വളരെ സന്തോഷത്തോടെയാണ് സർഫിംഗ് ആസ്വദിക്കുന്നത്.
Also Read: Viral Video: പിന്നാലെ നടന്ന് ശല്യം ചെയ്തു; ഒടുവിൽ മിഠായി തട്ടിയെടുത്ത് ഒറ്റയോട്ടം - വീഡിയോ
സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. കുട്ടി വീഴാതിരിക്കാനുള്ള സുരക്ഷകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഒരു കൊച്ചു കുഞ്ഞിനെ ഇത്തരത്തിൽ ചെയ്യിക്കാൻ പാടില്ല എന്നാണ് മിക്ക ആളുകളും കമന്റ് ചെയ്തത്. Aweeeeee little big surfer!" എന്ന അടിക്കുറിപ്പോടെയാണ് 'TheFigen' എന്ന ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 17K ലൈക്കുകൾ വീഡിയോയ്ക്ക് ലഭിച്ചു. മൂന്ന് ലക്ഷത്തിലധികം പേർ വീഡിയോ കാണുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...