കാട്ടിലെ രാജാക്കന്മാരാണ് സിംഹങ്ങൾ. അതിവിദഗ്തമായി വേട്ടയാടുന്ന മൃഗങ്ങളാണ് സിംഹങ്ങൾ. ശക്തിയും എന്തിനെയും നേരിടാനുള്ള ധൈര്യവും കാരണമാണ് സിംഹങ്ങളെ കാട്ടിലെ രാജാക്കന്മാർ എന്ന് അറിയപ്പെടാൻ കാരണം. സിംഹങ്ങളുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. പെൺസിംഹങ്ങളാണ് സാധാരണയായി വേട്ടയാടാറുള്ളത്. പെൺസിംഹങ്ങൾ ഒറ്റയ്ക്കും കൂട്ടമായും വേട്ടയാടാറുണ്ട്. അതേസമയം ആൺസിംഹങ്ങൾ മറ്റ് മൃഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കുട്ടികളെയും മറ്റ് സിംഹങ്ങളെയും സംരക്ഷിക്കും. സിംഹങ്ങൾ മനുഷ്യൻ അടക്കമുള്ള എല്ലാ ജീവികളെയും ഇരകളായി ആണ് കാണാറുള്ളത്. അതിനാൽ തന്നെ സിങ്കിംഹങ്ങൾ വളരെയധികം അപകടകാരികൾ കൂടിയാണ്. മനുഷ്യനും സിംഹങ്ങളൂം തമ്മിൽ സ്നേഹത്തോടെ പെരുമാറുന്നത് വളരെ വിരളമായി മാത്രമേ കാണാൻ സാധിക്കൂ.
വളരെ പതുകെ തങ്ങളുടെ സാന്നിധ്യം അറിയിക്കാതെ നടക്കാനുള്ള കഴിവ് സിംഹങ്ങൾക്ക് ഉണ്ട് . ചിലപ്പോഴൊക്കെ ഒരു ദിവസം 20 മണിക്കൂറുകൾ വരെ സിംഹങ്ങൾ ഉറങ്ങും. മറ്റ് സിംഹങ്ങളോട് ചെവിയിൽ നക്കിയും മറ്റുമാണ് സിംഹം സ്നേഹം പ്രകടിപ്പിക്കാറുള്ളത് . വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് നിങ്ങളെ സിംഹം ഒരു സുഹൃത്തായി കാണുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. ഡീൻ ഷ്നൈഡറിന്റെ യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വിഡിയോയാണ് ഇത്. ഈ വീഡിയോയിൽ ഡീൻ ഷ്നൈഡറും സിംഹങ്ങളും തമ്മിലുള്ള സ്നേഹം കാണാം.
ALSO READ: Viral Video: പട്ടിയെ മലർത്തിയടിച്ച് പൂച്ച, വീഡിയോ വൈറൽ
ഹകുന മിപാക ഒയാസിസിൽ നിന്നുള്ള വീഡിയോയാണ് ഇത്. സൗത്ത് ആഫ്രിക്കയിൽ ഹകുന മിപാക ഒയാസിസിൽ വളർത്തുന്ന മൃഗങ്ങളെ ഒരു പ്രായമെത്തുമ്പോൾ കാടുകളിലേക്ക് വിടുകയാണ് ചെയ്യുന്നത്. അങ്ങനെ കാടുകളിലേക്ക് വിട്ട സിംഹങ്ങളെ കാണാൻ ഡീൻ തിരിച്ചെത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഡീനിനെ കണ്ട സന്തോഷത്തിൽ സിംഹങ്ങൾ ഡീനിനെ കെട്ടിപിടിപ്പിക്കുകയാണ്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...