Viral Video : സിംഹത്തിന്റെ കുട്ടി ഗർജ്ജിക്കാൻ പഠിക്കുന്നത് കണ്ടിട്ടുണ്ടോ?

Viral Video Lion Roaring : ഒരു സിംഹക്കുട്ടി 2 മുതൽ 3 മാസം വരെ പ്രായമാകുമ്പോഴാണ് ഗർജ്ജിക്കാൻ ആരംഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 01:12 PM IST
  • പ്രധാനമായും തങ്ങളുടെ അതിർത്തി രേഖപ്പെടുത്താനാണ് സിംഹങ്ങൾ ഗർജ്ജിക്കാറുള്ളത്.
  • അത് പോലെ തന്നെ തങ്ങളുടെ അംഗബലം കാണിക്കാനും, ശത്രുക്കളുടെ ശക്തി അളക്കാനും ഒക്കെ സിംഹങ്ങൾ ഗർജ്ജനം ഉപയോഗിക്കാറുണ്ടെന്നാണ് ജീവശാത്രജ്ഞന്മാർ പറയുന്നത്.
  • ഒരു സിംഹക്കുട്ടി 2 മുതൽ 3 മാസം വരെ പ്രായമാകുമ്പോഴാണ് ഗർജ്ജിക്കാൻ ആരംഭിക്കുന്നത്.
Viral Video : സിംഹത്തിന്റെ കുട്ടി ഗർജ്ജിക്കാൻ പഠിക്കുന്നത് കണ്ടിട്ടുണ്ടോ?

ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും ഒക്കെയായി നിരവധി വീഡിയോകളാണ് ദിനം പ്രതി വരുന്നത്. ഇതിൽ തന്നെ  മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് ഒരു പ്രത്യേക താല്പര്യവുമുണ്ട്. പട്ടികളുടെയും പൂച്ചകളുടെയും വിഡിയോകൾ ഒക്കെ തന്നെ ആളുകൾക്ക് ഏറെ ഇഷ്ടമാണെങ്കിലും വന്യമൃഗങ്ങളുടെ വീഡിയോകളാണ് സാധാരണയായി ഏറ്റവും കൂടുതൽ ശ്രദ്ധ നേടാറുള്ളത്. ഇപ്പോൾ ഒരു സിംഹക്കുട്ടി ഗർജ്ജിക്കാൻ പഠിക്കുന്ന വീഡിയോയായാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ഇത്തരത്തിൽ ഉള്ള വീഡിയോകളിൽ ചിലത് നമ്മെ പൊട്ടി ചിരിപ്പിക്കാറുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. എന്നാൽ ഈ വീഡിയോ ആളുകളെ ഒരുമിച്ച് അത്ഭുതപ്പെടുത്തുകയും അതെ സമയം പൊട്ടിചിരിപ്പിക്കുകയും സ്നേഹം തോന്നിക്കുകയൂം ഒക്കെ ചെയ്യുകയാണ്.

ALSO READ: Viral Video : കാർ യാത്രക്കാരന് കരടിയുടെ ഹൈഫൈ; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

പ്രധാനമായും തങ്ങളുടെ അതിർത്തി രേഖപ്പെടുത്താനാണ് സിംഹങ്ങൾ ഗർജ്ജിക്കാറുള്ളത്. അത് പോലെ തന്നെ തങ്ങളുടെ അംഗബലം കാണിക്കാനും, ശത്രുക്കളുടെ ശക്തി അളക്കാനും ഒക്കെ സിംഹങ്ങൾ ഗർജ്ജനം ഉപയോഗിക്കാറുണ്ടെന്നാണ് ജീവശാത്രജ്ഞന്മാർ പറയുന്നത്. ഒരു സിംഹക്കുട്ടി 2 മുതൽ 3 മാസം വരെ പ്രായമാകുമ്പോഴാണ് ഗർജ്ജിക്കാൻ ആരംഭിക്കുന്നത്. എന്നാൽ പ്രയാപ്പൂർത്തിയാകുമ്പോൾ മാത്രമേ അതിന് ശരിയായി ഗർജ്ജിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ തുടർച്ചയായി ശ്രമിച്ച് കൊണ്ടിരിക്കുകയും ചെയ്യും.

ഇപ്പോൾ ഇത്തരത്തിൽ ഒരു കുഞ്ഞ് സിംഹകുട്ടി ഗർജ്ജിക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 'അമ്മ വിശ്രമിക്കുമ്പോൾ ഈ സിംഹകുട്ടി അമ്മയുടെ ചുറ്റും ഓടി കളിക്കുന്നത് കാണാം. ഇടയ്ക്ക് അമ്മയും കുട്ടിയെ നന്നായി കളിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് ഗർജ്ജിക്കാനുള്ള ഈ സിംഹ കുട്ടിയുടെ പരിശ്രമം.

എന്നാൽ ഗർജ്ജനം മാത്രം പുറത്ത് വരുന്നില്ലെന്നതാണ് പ്രശ്‌നം. പകരം വരുന്നത് വളരെ ക്യൂട്ടും മനോഹരവുമായ മറ്റ് ചില ശബ്ദങ്ങളാണ്.  കേട്ടാൽ ചിലപ്പോൾ പൂച്ച കരയുകയാണോ എന്ന് വരെ സംശയിച്ച് പോലും. ഇടയ്ക്ക് അമ്മയുടെ ചുറ്റുവട്ടത്ത് നിന്ന് ഓടി രക്ഷപ്പെടാനും ഈ സിംഹകുട്ടി ശ്രമിക്കുന്നുണ്ട്. ബ്യുതെന്ഗെബിദെന് എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News