കീരിയും പാമ്പും ബദ്ധശത്രുക്കളാണെന്ന് പണ്ടുമുതൽ നമ്മൾ കേട്ടിട്ടുള്ള കാര്യമാണ്. നേരിൽ കണ്ടുകഴിഞ്ഞാൽ പിന്നെ ഇവ തമ്മിൽ യുദ്ധം തന്നെയായിരിക്കും. കീരിയും പാമ്പും തമ്മിലുള്ള ഫൈറ്റിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ മിക്കവാറും കാണാറുണ്ട്. പലപ്പോഴും ഇവ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. എന്നാൽ ഇവിടെ ഒരു കീരിയും പാമ്പും തമ്മിൽ അല്ല അടിപിടി. ഒരു മൂർഖനും പത്തോളം മീർകാറ്റുകളും (ആഫ്രികൻ രാജ്യങ്ങളിൽ കാണപ്പെടുന്ന കീരിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെറിയ സസ്തനി) തമ്മിലുള്ള യുദ്ധമാണ് വിഡിയോയിലുള്ളത്.
ആഫ്രിക്കയിലെ ഏതോ വനാന്തര മേഖലയിലോ മരുഭൂമിയിലോ മറ്റോ ആണ് മീർക്കാറ്റുകളുടെ കൂട്ടവും മൂർഖനും തമ്മിലുള്ള യുദ്ധം നടക്കുന്നത്. കീരികൾ വട്ടം കൂടി നിന്ന് മൂർഖനെ ആക്രമിക്കാൻ ശ്രമിക്കുന്നതും പാമ്പ് അവർക്കുനേരെ ചീറ്റിയടുക്കുന്നതും വീഡിയോയിൽ കാണാം. തക്കം പാർത്തിരുന്ന് മൂർഖനെ വളഞ്ഞ കീരികൾ അതിനെ ആക്രമിക്കാനൊരുങ്ങുന്നതും വാലിൽ പിടികൂടാൻ ശ്രമിക്കുന്നതുമൊക്കെ ദൃശ്യത്തിലുണ്ട്.
Also Read: Viral Video: പെരുമ്പാമ്പ് പടം പൊഴിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
കീരികൾ ആക്രമിക്കുമ്പോൾ പാമ്പ് പത്തി വിരിച്ച് നിൽക്കുകയാണ്. കീരിയെ കൊത്താനായുന്നതും അത് ചാടിയൊഴിയുന്നതുമൊക്കെ വീഡിയോയിൽ കാണാം. ഒടുവിൽ പത്തി മടക്കി മൂർഖൻ കീരികളുടെ ഇടയിൽ നിന്നും മെല്ല ഇഴഞ്ഞുമാറുകയാണ്. 2020ലാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 1 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ പങ്കുവെച്ചത്.
Meerkat gang vs cobra.
Amusing stand off.... pic.twitter.com/nTy6idt6Go— Susanta Nanda (@susantananda3) August 4, 2020
കീരികളെ ഒറ്റയ്ക്ക് നേരിടുന്ന മൂർഖന്റെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. കീരി-മൂർഖൻ ഫൈറ്റിനെ കബഡിയോട് ഉപമിച്ചാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. 2020ൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 19.2k ആളുകൾ കണ്ടു കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...