വെള്ളച്ചാട്ടങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാണ് ഉള്ളത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവർക്കും ഇത്തരം സ്ഥലങ്ങളിൽ സമയം ചിലവഴിക്കാൻ വളരെയിഷ്ടമാണ്. ഉയർന്ന പാറക്കൂട്ടങ്ങൾക്കിടയിൽ നിന്ന് പവിഴ മണികൾ പോലെ വെള്ളം താഴേക്ക് പതിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഇത്തരമൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
Visual of Earth pic.twitter.com/HyuWnGDnj4
— Awesome Nature & Incredible Science (@nature_i1) February 28, 2022
ഈ വീഡിയോ ആദ്യം കാണുന്ന ആരും അതിന്റെ ഭംഗിയിൽ ലയിച്ച് പോകുമെന്ന് ഉറപ്പാണ്. ഏവ്സം നേച്ചർ ആന്‍ഡ് ഇൻക്രെഡിബിൾ സയൻസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം 12000 ത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. കൂടാതെ നിരവധി പേർ ഷെയറും ലൈക്കും ചെയ്തിട്ടുണ്ട്. ഭൂമിയുടെ ദൃശ്യം എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കവെച്ചിരിക്കുന്നത്.
ഉയരമുള്ള പാറക്കൂട്ടത്തിനിടയിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന വിഡിയോയാണ് ഇത്. ഒരുവേള ആകാശത്തിൽ നിന്നാണോ ജലം താഴേക്ക് വീഴുന്നതെന്ന് പോലും നമ്മുക്ക് സംശയം തോന്നിയേക്കും. പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് വെള്ളം വരുന്നതെന്ന് പിന്നീട് മാത്രമേ മനസിലാകൂ. ഇതെവിടെയാണെന്നാണ് വീഡിയോയ്ക്ക് കമ്മെന്റ് ചെയ്തിരിക്കുന്ന മിക്കവർക്കും അറിയേണ്ടത്.