മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. റിപ്പോർട്ടനുസരിച്ച് പുടിൻ കാഴ്ചക്കുറവ് നേരിടുന്നതായും നാവിന് ഗുരുതരമായ രോഗം ബാധിച്ചെന്നുമാണ് പറയുന്നത്. പുടിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് വാർത്ത റഷ്യയിൽനിന്നുള്ള ജനറൽ എസ്‌വിആർ ടെലഗ്രാം ചാനലിലാണ് വന്നിരിക്കുന്നത്.
റിപ്പോർട്ടിൽ പുടിൻ കാഴ്ചക്കുറവും നാവ് കുഴച്ചിലും ചില ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്ത അവസ്ഥയും കടുത്ത തലവേദനയും നേരിടുന്നതായാണ് പറയുന്നത്. കൂടാതെ വലത് കൈക്കും കാലിനും ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ ഡോക്‌ടർമാർ പുടിനോട് കുറച്ചു ദിവസം വിശ്രമിക്കണമെന്ന് നിർദേശം നൽകിയെങ്കിലും പുട്ടിൻ അത് കാര്യമാക്കുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Also Read: Lucky Zodiac Sign: ഈ 3 രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും കുബേര കൃപ, ലഭിക്കും ബമ്പർ ജാക്പോട്ട്!
പുട്ടിന്റെ ആരോഗ്യത്തെക്കുറിച്ച് കുടുംബാംഗങ്ങൾ ആശങ്കയിലാണ്. യുക്രൈയിൻ യുദ്ധം ആരംഭിച്ചതുമുതൽ പുട്ടിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഫെബ്രുവരിയിൽ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂകഷെങ്കോ പുട്ടിനെ സന്ദർശിക്കാനെത്തിയപ്പോൾ പുട്ടിന്റെ കാലുകൾ വിറയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി വിഡിയോകൾ പുറത്തുവന്നിരുന്നു. ഇതിനിടയിൽ പുട്ടിൻ കാൻസർ ബാധിതനാണെന്ന് സ്പാനിഷ് മാധ്യമമായ മാർക റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഇതെല്ലാം വ്യാജമാണെന്നറിയിച്ച് റഷ്യ തള്ളിക്കളയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...