'Break up' വളരെ പ്രയാസമേറിയതാണ്. എന്നാല്‍, വളര്‍ത്തു മൃഗങ്ങള്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
പ്രിയപ്പെട്ടവരോട് കൂടുതല്‍ അടുക്കുകയും അവരുടെ പതിവ് സന്ദര്‍ശനങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നവരാണ് മനുഷ്യരും വളര്‍ത്തു മൃഗങ്ങളും.
എന്നാല്‍, ആ പതിവ് സന്ദര്‍ശനങ്ങള്‍ ഇല്ലാതാകുമ്പോള്‍ മനുഷ്യരെക്കാള്‍ കൂടുതല്‍ അത് ബാധിക്കുക മിണ്ടാപ്രാണികളായ മൃഗങ്ങളെയാകും.
ഏഴ് മാസത്തെ പ്രണയത്തിന് ശേഷം തന്നെ വിട്ടുപോയ കാമുകനെ ഓര്‍ത്ത് വിഷമിക്കുന്ന തന്റെ പൂച്ചയുടെ ദു:ഖം പങ്കുവച്ച യുവതിയുടെ ട്വീറ്റാണ് ഇതിന് ഉത്തമ ഉദാഹരണം.
How do I explain to my cat, who loved my boyfriend more than anything in the world, that he is never coming over again ever
— Abby Govindan (@abbygov) January 12, 2020
@abbygov എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് break upന് ശേഷമുള്ള തന്റെ ആദ്യ ട്വീറ്റില്‍ പൂച്ചയുടെ ദു:ഖം പങ്കുവച്ചിരിക്കുന്നത്.
ആ വ്യക്തി ഇനി അവരെ കാണാൻ പോകുന്നില്ലെന്ന് പൂച്ചയെ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്നാണ് യുവതി ചോദിച്ചത്.
എനാല്‍, ഈ ട്വീറ്റിന് @abbygov പ്രതീക്ഷിച്ചതിലും അധികമാണ് മറുപടികള്‍ ലഭിച്ചത്. പല മൃഗ ഉടമകൾക്കും @abbygov യുടെ അനുഭവത്തോട് തങ്ങളുടെ അനുഭവങ്ങളും ബന്ധപ്പെടുത്താനായി എന്നതാണ് ശ്രദ്ധേയം.
ടെക്സസിലെ ഹ്യൂസ്റ്റണ്‍ സ്വദേശിനിയും എഴുത്തുകാരിയും ഹാസ്യതാരവുമായ ആബി ഗോവിന്ദനാണ് @abbygov എന്ന ട്വിറ്റര്‍ പേജിന്റെ ഉടമ.
ഏഴ് മാസത്തെ പ്രണയത്തിനു ശേഷമാണ് ആബി കാമുകനുമായി വേര്‍പിരിഞ്ഞത്.
ഒരു നായ സ്നേഹിയായ താന്‍ ഒരു വര്‍ഷം മുന്‍പാണ് പൂച്ചയെ എടുത്ത് വളര്‍ത്തിയതെന്ന് ആബി ബിബിസിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
വളർത്തുമൃഗങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ വേര്‍പിരിയല്‍ എത്ര മാത്രം വേദനാജനകമാണെന്ന് നമ്മള്‍ക്ക് ആബിയുടെ ഈ അനുഭവത്തില്‍ നിന്ന് വ്യക്തമാകും.
കാലക്രമേണ, പൂച്ച ആ ദു:ഖത്തെ മറികടന്ന് ആബിയുമായി സന്തോഷം കണ്ടെത്തുമെന്ന് നമ്മള്‍ക്ക് പ്രതീക്ഷിക്കാം..