തൃശൂർ : പാഴ്സലായി വാങ്ങിയ ബീഫ് റോസ്റ്റിനുള്ളിൽ നിന്നും ചത്ത പഴുതാരയെ ലഭിച്ചതായി പരാതി. തൃശൂർ എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററിൽ പ്രവർത്തിക്കുന്ന ഏദൻസ് ഫുഡ് കോർട്ടിൽ നിന്നും വാങ്ങിയ ബീഫ് റോസ്റ്റിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. എരുമപ്പെട്ടി സ്വദേശിനിയായ ഷെമീറ വാങ്ങിയ ബീഫ് റോസ്റ്റ് പാഴ്സലിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. ഷെമീറയുടെ പരാതിയിൽ ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരെത്തി കട പൂട്ടിച്ചു.
ചിക്കൻ, ബീഫ് വിഭവങ്ങൾ പാഴ്സലായി നൽകുന്ന സ്ഥാപനമാണ് ഏകദൻസ് ഫുഡ് ടേക്ക് എവേ എന്ന് സ്ഥാപനം. ഇവിടെ നിന്നും ഇന്നലെ ഫെബ്രുവരി 16-ാം തീയതി രാത്രി ഷെമീറ പൊറോട്ടയും ബീഫും പാഴ്സലായി വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തി ഭക്ഷണം കുട്ടികൾ കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ബീഫ് റോസ്റ്റിൽ നിന്നും വെന്ത രീതിയിലുള്ള പഴുതാരയെ കണ്ടെത്തുന്നതെന്ന് ഷെമീറ പറഞ്ഞു.
തുടർന്ന് ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഷെമീറയുടെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി എരുമപ്പെട്ടിയിലെ സ്ഥാപനം അടയ്ക്കാൻ നിർദേശം നൽകി. ഭക്ഷ്യ സുരക്ഷ വകുപ്പ് കുന്നംകുളം സർക്കിൾ ഓഫീസർക്കും താൻ പരാതി നൽകിട്ടുണ്ടെന്നും ഷെമീറ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.