Guru Pradosh Vrat 2023: ഗുരു പ്രദോഷ വ്രതം ഇന്ന്, ഈ ശുഭ സമയത്ത് മഹാദേവനെ ആരാധിക്കുന്നത് നിങ്ങൾക്ക് സൗഭാഗ്യം നല്‍കും

Guru Pradosh Vrat 2023: പ്രദോഷ വ്രത നാളിൽ ശിവനെയും പാർവതിയെയും ആരാധിക്കുന്നു. ചിട്ടയോടുകൂടി മഹാദേവനേയും ദേവി  പാര്‍വ്വതിയേയും  ആരാധിച്ചാല്‍  എല്ലാ ആഗ്രഹങ്ങളും സഫലമാകുകയും അവരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 10:26 AM IST
  • പ്രദോഷ വ്രത നാളിൽ ശിവനെയും പാർവതിയെയും ആരാധിക്കുന്നു. ചിട്ടയോടുകൂടി മഹാദേവനേയും ദേവി പാര്‍വ്വതിയേയും ആരാധിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും സഫലമാകുകയും അവരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
Guru Pradosh Vrat 2023: ഗുരു പ്രദോഷ വ്രതം ഇന്ന്, ഈ ശുഭ സമയത്ത് മഹാദേവനെ ആരാധിക്കുന്നത് നിങ്ങൾക്ക് സൗഭാഗ്യം നല്‍കും

Guru Pradosh Vrat 2023 Date And Timing: ഹൈന്ദവ വിശ്വാസത്തില്‍ പ്രദോഷ വ്രതത്തിന് ഏറെ പ്രാധാന്യം ഉണ്ട്. എല്ലാ മാസത്തേയും കൃഷ്ണ പക്ഷത്തിന്‍റെ അല്ലെങ്കില്‍ ശുക്ല പക്ഷത്തിലെ ത്രയോദശി തീയതിയിലാണ് പ്രദോഷ വ്രതം ആചരിക്കുന്നത്.

പ്രദോഷ വ്രതത്തിന് ഏറെ പ്രാധാന്യം ഉണ്ട്.  പരമശിവനെ ആരാധിക്കുന്നതിനായി  പ്രത്യേകം നീക്കിവച്ചിരിക്കുന്ന ദിവസമാണ് ഇത്. പഞ്ചാംഗ പ്രകാരം, മാഘ മാസത്തിലെ ആദ്യ പ്രദോഷ വ്രതം ജനുവരി 19ന് വ്യാഴാഴ്ചയാണ് ആചരിയ്ക്കുക. വ്യാഴാഴ്ച ദിവസമായതിനാല്‍ ഈ പ്രദോഷ വ്രതത്തെ ഗുരു പ്രദോഷവ്രതം എന്നും  വിളിക്കുന്നു.

Also Read:  Horoscope January 19: ഇന്നത്തെ രാശിഫലം, ഇന്ന് നിങ്ങളുടെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം 

പ്രദോഷ വ്രത നാളിൽ ശിവനെയും പാർവതിയെയും ആരാധിക്കുന്നു. ചിട്ടയോടുകൂടി മഹാദേവനേയും ദേവി  പാര്‍വ്വതിയേയും  ആരാധിച്ചാല്‍  എല്ലാ ആഗ്രഹങ്ങളും സഫലമാകുകയും അവരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. 

Also Read:  Samudrik Shastra About Feet: നിങ്ങള്‍ വീടിന് പുറത്തേയ്ക്ക് പോകുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, വിജയം ഉറപ്പ് 

പ്രദോഷ  വ്രതത്തില്‍ വൈകുന്നേരം അതായത് സന്ധ്യാസമയത്താണ് ആരാധന നടത്തുക. പ്രദോഷകാലത്ത് ശിവനെ ആരാധിക്കുന്നതിലൂടെ ഭഗവാന്‍ എളുപ്പത്തില്‍ പ്രസാദിക്കുമെന്നാണ് വിശ്വാസം. 

പ്രദോഷ വ്രതം 2023 ശുഭസമയം 

പ്രദോഷ വ്രതത്തില്‍ പ്രദോഷകാലത്ത് ആരാധന നടത്തുന്നു, സൂര്യാസ്തമയം മുതൽ പ്രദോഷകാലം ആരംഭിക്കുന്നു. ഈ ദിവസം വൈകുന്നേരം 5:49 മുതൽ രാത്രി 8:30 വരെയായിരിക്കും ആരാധനയ്ക്ക് അനുയോജ്യമായ സമയം. ശുഭമുഹൂർത്തത്തിൽ പൂജിച്ചാൽ ശിവനെ പ്രസാദിപ്പിക്കുമെന്നും ഐശ്വര്യം ലഭിക്കുമെന്നും പറയപ്പെടുന്നു.

 ഹിന്ദു പഞ്ചാംഗമനുസരിച്ച്, മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥി ജനുവരി 19 ന് ഉച്ചയ്ക്ക് 1.18 ന് ആരംഭിച്ച് ജനുവരി 20 ന് രാവിലെ 9.59 ന് അവസാനിക്കും. ഇത്തവണ 2023 ജനുവരി 19നാണ്  ഗുരു പ്രദോഷ വ്രതം ആചരിക്കുന്നത്. ഈ ദിവസം വൈകുന്നേരം 5:49 ന് ആരംഭിക്കുന്ന ശുഭമുഹൂർത്തം രാത്രി 8:30 വരെ തുടരും.

ഗുരു പ്രദോഷ വ്രതത്തിന്‍റെ പ്രാധാന്യം
പരമശിവന് സമർപ്പിച്ചിരിക്കുന്ന ഈ വ്രതത്തില്‍ മഹാദേവനോപ്പം  ദേവി പാർവതിയെയും ആരാധിക്കുന്നു. സന്തോഷം, ഐശ്വര്യം, ഭാഗ്യം, സന്താനഭാഗ്യം എന്നിവയ്ക്കായാണ് ഈ വ്രതം ആചരിക്കുന്നത്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ആഗ്രഹങ്ങൾ സഫലമാകും. ഗുരു പ്രദോഷ വ്രതം ആചരിക്കുന്നതിലൂടെ ശത്രുക്കളെ നശിപ്പിക്കുകയും എതിരാളികളെ ഇല്ലാതാക്കുകയും  ചെയ്യുന്നു. ഇതോടൊപ്പം പഴയ തർക്കങ്ങളും കലഹങ്ങളും ഒഴിവാകുന്നു. ഭാഗ്യം ലഭിക്കാൻ സ്ത്രീകൾ ഈ വ്രതം അനുഷ്ഠിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുകയും ചിട്ടപ്രകാരം പൂജിക്കുകയും ചെയ്താൽ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഈ ദിവസം എല്ലാ ചിട്ടകളും അനുസരിച്ച് പൂജിച്ചാല്‍ മാത്രമേ ഐശ്വര്യ ഫലങ്ങള്‍ ലഭിക്കൂ എന്നാണ് പറയപ്പെടുന്നത്.
 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
  

Trending News