ഗുരുവായൂർ: ആനകളുടെ എണ്ണം കുറഞ്ഞെങ്കിലും ആവേശം ഒട്ടും ചോരാതാെ ഗുരുവായൂരിൽ ആനയോട്ടം നടന്നു. മൂന്നാനകൾ മാത്രം ഒാടിയ ആനയോട്ടത്തിൽ കൊമ്പൻ ഗോപീകൃഷ്‌ണൻ ജേതാവായി. ഇത് രണ്ടാം തവണയാണ് ഗോപീകൃഷ്ണൻ ആനയോട്ടത്തിൽ ജേതാവാകുന്നത്. പാപ്പാന്മാർ ക്ഷേത്രത്തിൽനിന്നും മഞ്‌ജുളാൽ വരെ ഓടി കുടമണികൾ ആനകളെ അണിയിച്ചു.
മാരാർ ശംഖ് മുഴക്കിയതോടെ ആനകൾ ഓടാൻ തുടങ്ങി. ഗോപീകൃഷ്‌ണൻ തന്നെയായിരുന്നു തുടക്കത്തിൽ മുന്നിലെങ്കിലും ഇടയ്‌ക്ക് കൊമ്പൻ ഗോപീകണ്ണൻ ഗോപീകൃഷ്‌ണനെ മറികടന്നു. എന്നാൽ ഗോപീകൃഷ്‌ണൻ വളരെവേഗം ഗോപീകണ്ണനെ മറികടന്നു. ഗോപുരവാതിൽ കടന്ന് ക്ഷേത്രത്തിനകത്തേക്ക്(Guruvayoor) പ്രവേശിച്ച ഗോപീകൃഷ്‌ണൻ ആചാരപ്രകാരം ഏഴ് പ്രദക്ഷിണം പൂർത്തിയാക്കിയതോടെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.20 ലധികം ആനകൾ പങ്കെടുക്കേണ്ട ആനയോട്ടത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്ന് ആനകൾ മാത്രമാണ് ഓടിയത്.
ALSO READ: Guruvayoor Uthsavam: സഹസ്രകലശ ചടങ്ങുകൾക്ക് തുടക്കം ഇന്ന് പൂന്താനദിനം,ആനയോട്ടം 24-ന്
ഗോപീകൃഷ്ണനെ കൂടാതെ ഗോപീകണ്ണൻ,ദേവദാസ് തുടങ്ങിയ ആനകളും ആനയോട്ടത്തിന്റെ ഭാഗമായി.തൃശ്ശൂർ നാണു എഴുത്തച്ഛൻ ഗ്രൂപ്പാണ് ഗോപീകൃഷ്ണനെ ഗുരുവായൂരപ്പന് നടയിരുത്തിയത്. ബുധനാഴ്ചയോടെ ഗുരുവായൂരപ്പന്റെ ഉത്സവത്തിന് തുടക്കമായി. ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.
ALSO READ: ഈ മന്ത്രം അർത്ഥം അറിഞ്ഞ് ജപിക്കുന്നത് ഉത്തമം
ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തിൽനിന്നും ആനകളെ കൊണ്ടുവരുമായിരുന്നു. എന്തോ കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.