കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും കോടതി വിധിച്ചു. കൊൽക്കത്ത സീൽദായിലെ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി മരണം വരെ ജയിലിൽ തുടരണം. പ്രതിക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുത്. കേസ് അപൂർവങ്ങളിൽ അപൂർവ്വമെന്ന വാദം കോടതി തള്ളി. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡോക്ടറുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 17 ലക്ഷം രൂപ നൽകണമെന്ന് കോടതി പറഞ്ഞു. എന്നാൽ നഷ്ടപരിഹാര തുക വേണ്ടെന്ന് കുടുംബം വ്യക്തമാക്കി.
അതേസമയം കോടിയിൽ പ്രതി വീണ്ടും കുറ്റം നിഷേധിക്കുകയായിരുന്നു. താൻ നിരപരാധിയാണെന്നും പോലീസ് തന്നെ കുടുക്കിയതാണെന്നുമായിരുന്നു പ്രതിയുടെ വാദം. യഥാർഥ പ്രതികൾ കാണാമറയത്താണെന്നും സഞ്ജയ് റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പൊലീസ് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതി കോടതിയെ അറിയിച്ചു.
Also Read: Parassala sharon raj murder case: സമർത്ഥമായ കൊലപാതകം; ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ
അപൂർവങ്ങൾ അപൂർവം ആയ കേസാണിതെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ വാദം. സമൂഹത്തിന് മുതൽക്കൂട്ട് ആവേണ്ട ഡോക്ടറെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. രാജ്യത്തെ തന്നെ ഞെട്ടിച്ച കേസുകളിൽ ഒന്നാണിത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും വധശിക്ഷ നൽകിയാൽ മാത്രമേ ഇക്കാര്യത്തിൽ സമൂഹത്തിന് വിശ്വാസ്യത വരൂ എന്നും സിബിഐ ചൂണ്ടിക്കാട്ടി.
എന്നാൽ വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗവും വാദിച്ചു. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ല ഇതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. വധശിക്ഷയല്ലാതെ മറ്റ് ശിക്ഷകൾ പരിഗണിക്കണമെന്നും പ്രതി കോടതിയോട് പറഞ്ഞു.
പ്രതി സഞ്ജയ് റോയ് ഡോക്ടറെ ആക്രമിച്ചതും ലൈംഗീകമായി പീഡിപ്പിച്ചതും തെളിഞ്ഞെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്നതാണ് ഫൊറൻസിക് തെളിവുകളെന്നായിരുന്നു കോടതി പറഞ്ഞത്. കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് കൊൽക്കത്തയിലെ വിചാരണ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പതിനാണ് ആർജി കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വച്ച് യുവ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിബിഐയാണ് കേസന്വേഷിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.