​Planets Transit 2023: ഗ്രഹ രാശിമാറ്റങ്ങൾ: ഫെബ്രുവരിയിൽ ഇവരെ കാത്തിരിക്കുന്നത് ബമ്പർ നേട്ടങ്ങൾ

Astrology: ഫെബ്രുവരി ആദ്യവാരം ബുധന്‍ മകരം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ബുധാദിത്യ യോഗമുണ്ടാകും. ഇത് ചില രാശിക്കാർക്ക് വളരെ അനുകൂലമാണ്.

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 08:40 AM IST
  • മേടക്കൂറില്‍ ജനിച്ചവര്‍ ഫെബ്രുവരി മാസം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കും.
  • ദീർഘനാളായി കിട്ടാതിരുന്ന പണം ലഭിക്കും.
  • നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകും.
​Planets Transit 2023: ഗ്രഹ രാശിമാറ്റങ്ങൾ: ഫെബ്രുവരിയിൽ ഇവരെ കാത്തിരിക്കുന്നത് ബമ്പർ നേട്ടങ്ങൾ

ഫെബ്രുവരി മാസം വിവിധ ​ഗ്രഹങ്ങൾ അവയുടെ രാശിമാറുകയാണ്. സുര്യനും ബുധനും ശുക്രനും രാശി മാറുന്നതോടെ എല്ലാ രാശിക്കൂറുകാര്‍ക്കും അതിന്റെ സ്വാധീനമുണ്ടാകും. ചില രാശിക്കാരെ ഈ മാസം കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളാണ്. ജ്യോതിഷപ്രകാരം ഈ ഫെബ്രുവരി മാസം നാല് രാശിക്കൂറുകാർക്ക് ശുക്രദശയാണെന്ന് പറയാം. 

ആദ്യവാരം ബുധന്‍ മകരം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ബുധാദിത്യ യോഗവും അവസാന വാരം ബുധന്‍ കുംഭം രാശിയിലേക്ക് കടക്കുന്നതോടെ സൂര്യനും ശനിയും ബുധനും ചേര്‍ന്നുള്ള ത്രിഗ്രഹി യോഗവുമുണ്ടാകും. ഫെബ്രുവരി രണ്ടാം വാരം ആദ്യം തന്നെ ശുക്രന്‍ മീനം രാശിയിലേക്ക് കടക്കും. ഏതൊക്കെ രാശിക്കൂറുകാർ ആണ് ഫെബ്രുവരി മാസം കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാകുന്നതെന്ന് നോക്കാം.

മേടം: മേടക്കൂറില്‍ ജനിച്ചവര്‍ ഈ സമയം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കും. ദീർഘനാളായി കിട്ടാതിരുന്ന പണം ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകും. സ്വയംസംരംഭങ്ങള്‍, വ്യാപാരം, വ്യവസായം എന്നിവയ്ക്ക് തുടക്കമിടാൻ അനുകൂല സമയമാണിത്. സുഹൃത്തുക്കളിൽ നിന്ന് ഗുണകരമായ സഹായം പ്രതീഷിക്കാം. ആഡംബര സൗകര്യങ്ങള്‍ വന്നുചേരും. ദുരിതങ്ങളില്‍ നിന്ന് മോചനമുണ്ടാകും. ആരോ​ഗ്യകാര്യത്തിൽ ജാ​ഗ്രത വേണം. 

കന്നി: ഇവര്‍ക്ക് ഗ്രഹങ്ങളുടെ രാശിമാറ്റത്തോടെ ഫെബ്രുവരി മാസത്തില്‍ നല്ല ​ഗുണങ്ങൾ ലഭിക്കും. ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. സഹോദരങ്ങളും ബന്ധുക്കളുമായിട്ടുള്ള ബന്ധം കൂടുതൽ ശക്തമാകും. ഏറ്റവും അനുകൂലമായ സമയമാണിത്. തൊഴിലില്‍ സാമ്പത്തികമായ നേട്ടം വന്നുചേരും. തൊഴില്‍മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. കോടതി വ്യവഹാരങ്ങളിലും മറ്റും അനുകൂല തീരുമാനങ്ങളുണ്ടാകും. സംരംഭം, വ്യാപാരം തുടങ്ങിയമേഖലകളില്‍ ലാഭമുണ്ടാകും.

Also Read: Budh Rashiparivartan: ബുധന്റെ കൃപയാൽ ഫെബ്രുവരിയിൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും

 

തുലാം: ഏത് കാര്യത്തിലും ലാഭം നേടും. ഗുണകരമായ അവസരങ്ങളും വന്നുചേരും. കര്‍മ്മണ്ഡലത്തില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമുള്ള ബന്ധം ദൃഢമാക്കും. സമൂഹത്തില്‍ അംഗീകാരവും കീര്‍ത്തിയുമുണ്ടാകും. എല്ലാ രംഗത്തും പുരോഗതി കൈവരിക്കും. സമ്പത്ത് വന്ന് ചേരും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ജീവിതത്തിൽ കൂടുതൽ സന്തോഷങ്ങളുണ്ടാകും.

കുംഭം: ഈ രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം അനുകൂലമാണ്. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. മംഗളകരമായ കാര്യങ്ങളില്‍ പങ്കെടുക്കും. കര്‍മ്മമണ്ഡലത്തില്‍ സംതൃപ്തിയുണ്ടാവും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. സന്തോഷകരമായ കാലഘട്ടമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News