Shukra Gochar 2022: ശുക്രൻ ചിങ്ങം രാശിയിൽ: ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, വരുന്ന 23 ദിവസം ലഭിക്കും വൻ ധനലാഭം!

Venus Transit 2022: ആഗസ്റ്റ് 31 ആയ ഇന്നലെ ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിച്ചു. ശുക്രൻ രാശി മാറി സൂര്യ രാശിയായ ചിങ്ങത്തിൽ പ്രവേശിച്ചത് ഈ 5 രാശിക്കാർക്ക് വൻ ധനലാഭമുണ്ടാക്കും.

Written by - Ajitha Kumari | Last Updated : Sep 1, 2022, 09:26 AM IST
  • ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിച്ചു
  • ശുക്രൻ രാശി മാറി ചിങ്ങത്തിൽ പ്രവേശിച്ചത് ഈ 5 രാശിക്കാർക്ക് ധനലാഭമുണ്ടാക്കും
  • ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമം വളരെ പ്രധാനപ്പെട്ടതാണ്
Shukra Gochar 2022:  ശുക്രൻ ചിങ്ങം രാശിയിൽ: ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, വരുന്ന 23 ദിവസം ലഭിക്കും വൻ ധനലാഭം!

Venus Transit in Leo 2022: ഭൗതിക സന്തോഷവും സ്നേഹവും നൽകുന്ന ശുക്രൻ ചിങ്ങം രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമം വളരെ പ്രധാനപ്പെട്ടതാണ്. ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്.  സൂര്യൻ ഇപ്പോൾ സ്വന്തം രാശിയായ ചിങ്ങത്തിലുണ്ട്. ഒപ്പം ഇന്നലെ മുതൽ ശുക്രൻ ചിങ്ങത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ ഈ രാശിമാറ്റം  സാമ്പത്തിക സ്ഥിതി, സുഖസൗകര്യങ്ങൾ, സ്നേഹ ജീവിതം എന്നിവയെ ബാധിക്കും. ഈ സമയം ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികൾ എന്ന് നമുക്ക് നോക്കാം. 

Also Read: Budh Vakri 2022: ബുധന്റെ വക്രഗതി ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

മേടം (Aries): ശുക്രന്റെ സംക്രമം മേടം രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുരോഗതി നൽകും. ഈ സമയം ഇവർക്ക് ഏത് നേട്ടവും കൈക്കലാക്കാൻ പാറ്റും. പങ്കാളിയുമായി വഴക്കിടാതിരുന്നാൽ പ്രണയ ജീവിതം നല്ലതായിരിക്കും. സന്താനങ്ങൾ ഉണ്ടാകണമെന്ന ആഗ്രഹം സഫലമാകും. ധനലാഭമുണ്ടാകും. സൗകര്യങ്ങൾ വർദ്ധിക്കും. പഴയ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കഴിയും. അവിവാഹിതരായ ആളുകൾക്ക് പങ്കാളിയെ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.

ഇടവം (Taurus): ശുക്രന്റെ രാശി പരിവർത്തനം ഇടവ രാശിക്കാർക്ക് പ്രത്യേക ഫലം നൽകും കാരണം ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ഇക്കൂട്ടരുടെ ജീവിതത്തിൽ സമ്പത്തും പ്രതാപവും ഐശ്വര്യവും വർദ്ധിക്കും. നിങ്ങൾക്ക് ഒരു കാർ അല്ലെങ്കിൽ വിലപിടിപ്പുള്ള എന്തെങ്കിലും വാങ്ങാം. അമ്മയുമായുള്ള ബന്ധം മികച്ചതായിരിക്കും. പരീക്ഷ-ഇന്റർവ്യൂവിൽ വിജയിക്കും. വായ്പ ലഭിക്കും, ധനലാഭമുണ്ടാകും,  വരുമാനം വർദ്ധിക്കും.

Also Read: കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തി കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ 

 

ചിങ്ങം (Leo): ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ സമയം ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വർദ്ധിക്കും. ബഹുമാനം വർദ്ധിക്കും. പ്രണയ ജീവിതം, ദാമ്പത്യ ജീവിതം എല്ലാം  സന്തോഷകരമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കരിയറിൽ നല്ല അവസരങ്ങൾ ഉണ്ടാകും. മൊത്തത്തിൽ സമയം എല്ലാ കാര്യങ്ങളിലും മികച്ചതായിരിക്കും.

തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനാണ്, അതിനാൽ ശുക്രന്റെ സംക്രമണം ഈ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. മുടങ്ങിയ ജോലികൾ വേഗത്തിലാക്കും. വരുമാനം വർദ്ധിക്കും. പണം പെട്ടെന്ന് കണ്ടെത്താം. ഈ സമയം കരിയറിന് നല്ലതായിരിക്കും അതുപോലെ പ്രണയത്തിന്റെ കാര്യത്തിലും. 

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത; പാചക വാതക വിലയിൽ വൻ ഇടിവ് 

കുംഭം (Aquarius:) ശുക്രന്റെ രാശിമാറ്റം കുംഭം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഇവരുടെ ദാമ്പത്യബന്ധം നല്ലതായിരിക്കും. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നെങ്കിൽ അത് മാറും.  അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. പ്രണയ ജീവിതത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാം. ബിസിനസുകാർ നന്നായി പ്രവർത്തിക്കും. ആകർഷണം വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News