Surya Grahan on Shanichari Amavasya 2022: ഹിന്ദു കലണ്ടർ അനുസരിച്ച് ഏപ്രിൽ 30 ശനിയാഴ്ച അതായത് ഇന്ന് വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസിയാണ്. ഈ വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണവും ഇന്നുതന്നെയാണ് എന്നതാണ് ഇന്നത്തെ പ്രത്യേകത. ശനിയാഴ്ച വരുന്ന അമാവാസിയെ ശനി അമാവാസി എന്നാണ് പറയുന്നത്. ഹിന്ദുമതത്തിൽ ശനി അമാവാസിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിനം ദാനം ചെയ്യുന്നത് നല്ലതാണ്. പിതൃ തർപ്പണവും ചെയ്യാറുണ്ട്.
Also Read: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഈ രാശിക്കാർക്ക് കടുത്തേക്കാം!
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ശനി അമാവാസി ദിനത്തിലാണ് എന്നത് ഒരു മഹത്വപൂർണമായ സംഭവമാണ്. ഈ സൂര്യഗ്രഹണം ഭാഗികമാണ് അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല. ശനി അമാവാസി നാളിൽ ദാനം, പൂജ, തർപ്പണം എന്നിവ ചെയ്യന്നത് നല്ലതാണ്. സൂര്യഗ്രഹണവും ശനി അമാവാസിയും ഒരേ ദിവസം സംഭവിക്കുന്നത് ചിലരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ശനിയാഴ്‌ച പൊതുവെ ശനി ദേവന് സമർപ്പിച്ചിരിക്കുന്നതിനാൽ ഈ ദിവസം ശനിയുടെ പ്രത്യേക ആരാധനയും നടത്താറുണ്ട്.
Also Read: 4 ദിവസത്തിന് ശേഷം ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം
ഈ രാശിക്കാർ വളരെ ശ്രദ്ധിക്കുക
മേടം (Aries): സൂര്യഗ്രഹണത്തിന്റെ ഫലം മേടരാശിക്കാർക്ക് നല്ലതല്ല എന്നാണ് കണക്കാക്കുന്നത്. അതിനാൽ ഈ ദിവസം ഈ രാശിക്കാർ വളരെ ശ്രദ്ധിക്കണം. യാത്ര ഒഴിവാക്കുന്നത് നല്ലത്. ഗ്രഹണം കഴിഞ്ഞ് കുളിക്കുക.
കർക്കിടകം (Cancer): കർക്കടകം രാശിക്കാർക്ക് ഈ സൂര്യഗ്രഹണം മാനസിക സമ്മർദ്ദമുണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ ഈ സമയം വലിയ തീരുമാനങ്ങൾ എടുക്കുകയോ ആരുമായും തർക്കിക്കുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ചിന്ത പോസിറ്റീവായി നിലനിർത്താൻ ശ്രമിക്കുക.
Also Read: Viral Video: വിവാഹ വേദിയിൽ വധുവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ കണ്ടാൽ ഞെട്ടും
വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്കും ഈ സൂര്യഗ്രഹണം നല്ലതല്ല. ഈ സമയം ക്ഷമയോടെ ധൈര്യത്തോടെ ഇരിക്കുക. ഈ സമയത്ത് യാത്ര ചെയ്യരുത് പരിക്കുണ്ടാകാൻ സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...