Surya Dev Favorite Zodiac Signs: ജ്യോതിഷത്തിൽ പൊതുവെ സൂര്യന് സ്പെഷ്യൽ പ്രാധാന്യമാണുള്ളത്. സൂര്യനെ ആത്മാവിന്റെ ഘടകമായിട്ട് കണക്കാക്കുന്നു. സൂര്യൻ ഒരാളുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും പ്രകാശം നിറയ്ക്കുകയും ചെയ്യും. അതുകൊണ്ട് സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഊർജ്ജവും ശക്തിയും ലഭിക്കുമെന്നാണ് പറയുന്നത്.
Also Read: ശനി കൃപയാൽ പുതുവർഷത്തിൽ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?
സൂര്യൻ ചിങ്ങ രാശിയുടെ അധിപനാണ്. ജ്യോതിഷപ്രകാരം ഞായറാഴ്ച സൂര്യനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. സൂര്യന്റെ മഹാദശ നടക്കുന്ന ജാതകർ ഞായറാഴ്ച സൂര്യനെ ആരാധിക്കുന്നത് നല്ലതായിരിക്കും. ജ്യോതിഷമനുസരിച്ച് സൂര്യന്റെ സ്പെഷ്യൽ കൃപ ലഭിക്കുന്ന ചില രാശിക്കാരുണ്ട് അവർക്ക് ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം...
ചിങ്ങം (Leo): ഈ രാശിയുടെ അധിപനാണ് സൂര്യൻ. ഇവർ ജനനം മുതൽ നേതൃത്വ ഗുണമുള്ളവരാണ്. ഇവർ നിർഭയരും ധൈര്യശാലികളും ദൃഢനിശ്ചയമുള്ളവരുമാണ്. ഇത്തരം ആളുകൾ അതിമോഹമുള്ളവരും ധൈര്യശാലികളും ശക്തമായ ഇച്ഛാശക്തിയുള്ളവരുമാണ്. ഇവർക്ക് കടുത്ത ആത്മവിശ്വാസമുണ്ടാകും, ഇവർ രാശിക്കാർ ഞായറാഴ്ച സൂര്യന് ജലം അർപ്പിക്കുന്നതും ഉത്തമമാണ്.
മേടം (Aries): ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ഈ ഗ്രഹം ജാതകരുടെ ജീവിതത്തിൽ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും ഘടകമായി കണക്കാക്കുന്നു. ഇവർക്ക് ജീവിതത്തോട് എപ്പോഴും ഒരു പുതിയ ഊർജ്ജവും ഉത്സാഹവും ഉണ്ടാകും. അസ്ഥിരതയാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ബലഹീനത.
ധനു (Sagittarius): ഇവരുടെ അധിപൻ വ്യാഴമാണ്. ഈ രാശിക്കാർ ധൈര്യശാലികളാണ്. ഒരു സാഹചര്യത്തിലും തളരില്ല. ഇവർ മഹത്വകാംക്ഷികളും കഠിനപരിസ്ഥിതിയിലും ബുദ്ധിയും വിവേകവും ഉപയോഗിച്ച് എല്ലാം പരിഹരിക്കും. ഇവർക്ക് നാവിന്റെ നിയന്ത്രണം ഇല്ലാത്തതാണ് ഏറ്റവും വലിയ ദൗർബല്യം. ധനു രാശിക്കാർ സൂര്യനെ ആരാധിക്കുന്നതും ഉപാസിക്കുന്നതും നല്ലതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.