Chennai : തമിഴ്നാട് ക്ഷേത്രങ്ങളിൽ (Tamil Nadu Government) സ്ത്രീകൾക്ക് പൂജാരിയായി പ്രവർത്തിക്കണമെങ്കിൽ അതിനുള്ള സൗകര്യം ഒരുക്കുമെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ ശേഖർ ബാബു (PK Sekar Babu). പൂജാരിയാകാൻ ഒരു സ്ത്രീ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് വേണ്ട എല്ല പരിശീലനം നൽകുമെന്നാണ് പി.കെ ശേഷർ ബാബു പറഞ്ഞിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ പരിശീലനവും അതിനോട് ക്ഷേത്രങ്ങളിൽ നിയമനം നടത്തുമെന്ന് ദേവസ്വം മന്ത്രി കൂട്ടിചേർത്തു. കൂടാതെ അടുത്ത 100 ദിവസത്തിനുള്ള എല്ലാ ജാതി വിഭാഗത്തിൽ നിന്നുള്ളവരെ ക്ഷേത്രങ്ങളിൽ പൂജാരിയായി നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു.
ALSO READ: Covid 19 in Animals : തമിഴ്നാട്ടിൽ 56 ആനകൾക്ക് കോവിഡ് പരിശോധന നടത്തി
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദേശ പ്രകാരം എല്ലാ സമുധായത്തിൽ പെട്ടവരെ ക്ഷേത്രത്തിൽ പൂജാരിയായി നിയമിക്കുമെന്ന് താൻ നേരത്തെ അറിയിച്ചിരുന്നു. അടുത്ത 100 ദിവസത്തിനുള്ള ഇത് പ്രാവർത്തികമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
കൂടാതെ ക്ഷേത്രങ്ങളിലെ എല്ലാ പൂജാരിമാർക്കും ജീവനക്കാർക്കും വാക്സിനേഷൻ അതിവേഗം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം മുടങ്ങി കിടക്കുന്ന എല്ലാ നിയമനങ്ങളും ധൃുതഗതിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം ദേവസ്വം ബോർഡിന്റെ കീഴിലുള്ള 47 ക്ഷേത്രങ്ങളിൽ പൂജ തമിഴിൽ തന്നെ ചൊല്ലണമെന്ന് നിർബമന്ധമാക്കും. എല്ലാ പൂജാരികൾക്കും തമിഴിൽ പൂജ ചൊല്ലുന്നതിന് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ALSO READ : കൊറോണ ദേവിയെത്തി..! ജനങ്ങളെ കോവിഡില്‍ നിന്നും രക്ഷിക്കുന്നതിനായി 48 ദിവസത്തെ പ്രത്യേക പൂജ..!!
ദേവസ്വത്തിന്റെ കീഴിലുള്ള ആനകളുടെ ആരോഗ്യ പരിപാലനത്തിൽ പ്രത്യേക സമിതി രൂപീകരിച്ചെന്ന് മന്ത്രി അറിയിച്ചു. എല്ലാ ആനകളുടെ ആരോഗ്യ പരിപാലനം കൃ്ത്യമായി നടക്കുന്നുണ്ടോ എന്ന് ഈ സമിതി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.