തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണക്രമങ്ങളും മൂലം പല രോഗങ്ങളും പിടിപെടാറുണ്ട്. ആരോഗ്യം നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യമാണ്. ഭക്ഷണങ്ങളിൽ മായം ചേർക്കുന്നതും ഭക്ഷ്യ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശരീരത്തെ നശിപ്പിക്കുന്നതും വർധിച്ചുവരികയാണ്.
വാസ്തുശാസ്ത്ര പ്രകാരം, അടുക്കളയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അടുക്കള മുഴുവൻ കുടുംബത്തിന്റെയും ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നു. വാസ്തു പ്രകാരം, അടുക്കള കൃത്യമായി പരിപാലിച്ചാൽ ആരോഗ്യം മികച്ചതായിരിക്കും. അടുക്കളയുമായി ബന്ധപ്പെട്ട് വാസ്തുവിൽ ചില തെറ്റുകൾ വരുത്തുന്നത് കുടുംബത്തിലുള്ളവരുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.
പൊതുവേ, സ്ത്രീകളാണ് വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നത്. അതിനാൽ ആരും വീട്ടമ്മയെ അപമാനിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുത്. സങ്കടത്തോടെയോ വിഷമിച്ചോ അവർ ഭക്ഷണം തയ്യാറാക്കിയാൽ ആ ഭക്ഷണം വിഷലിപ്തമാവുകയും രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യും.
ഭക്ഷണം തയ്യാറാക്കുന്ന വ്യക്തിയെ മാത്രമല്ല, ഭക്ഷണം കഴിക്കുന്ന കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ബാധിക്കുന്ന സ്ഥലമാണ് അടുക്കള. അതിൻ്റെ പരിതസ്ഥിതിയിൽ നമുക്ക് പുതിയ ശക്തിയും ഉത്സാഹവും ലഭിക്കുന്നു. അഭിവൃദ്ധി നൽകുന്നതിനുള്ള അടിസ്ഥാനമായി അടുക്കള മാറുന്നു.
ഭക്ഷണം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം അടുക്കളയാണ്. പണ്ടൊക്കെ അടുക്കളയിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. കുടുംബാംഗങ്ങൾ എല്ലാവരും അടുക്കളയിൽ വന്ന് ഭക്ഷണം കഴിക്കുമായിരുന്നു. അടുക്കളയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
അടുക്കള വളരെ ചെറുതും ഇരിക്കാൻ ഇടമില്ലാത്തതുമാണെങ്കിൽ, അടുക്കളയോട് ചേർന്നുള്ള സ്ഥലത്താണ് ഭക്ഷണം കഴിക്കേണ്ടത്. ഓപ്പൺ കിച്ചൻ ഉള്ളവർക്ക് ഇത് സൗകര്യപ്രദമാണ്. മടി കാരണം കട്ടിലിൽ ഇരുന്നോ ടിവി കാണുമ്പോഴോ ഭക്ഷണം കഴിക്കുന്നത് രോഗങ്ങൾക്ക് കാരണമാകും. കിടപ്പുമുറിയിൽ ഇരുന്ന് ഒരിക്കലും ഭക്ഷണം കഴിക്കരുത്.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.