Murder: മദ്യപാനത്തിനിടെ തർക്കം; പത്തനംതിട്ടയിൽ യുവാവ് കുത്തേറ്റ് മരിച്ചു!

Pathanamthitta Murder Case: കലഞ്ഞൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിൽ കുത്തേറ്റയാള്‍ മരിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 25, 2025, 08:36 AM IST
  • മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
  • പത്തനംതിട്ട കലഞ്ഞൂരില്‍ കലഞ്ചോട് സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്
  • ഇന്ന് പുലര്‍ച്ചെ 3:30 ഓടെ ശിവപ്രസാദ് എന്നയാളുടെ വീട്ടില്‍ വെച്ചാണ് സംഭവം
Murder: മദ്യപാനത്തിനിടെ തർക്കം; പത്തനംതിട്ടയിൽ യുവാവ് കുത്തേറ്റ് മരിച്ചു!

പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുതായി റിപ്പോർട്ട്. പത്തനംതിട്ട കലഞ്ഞൂരില്‍ കലഞ്ചോട് സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 3:30 ഓടെ ശിവപ്രസാദ് എന്നയാളുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്.

Also Read: കടുവയെ തിരയാൻ തെർമൽ ഡ്രോണും കുങ്കിയാനകളും; മാനന്തവാടിയിൽ യുഡിഎഫ്, എസ്‌ഡിപിഐ ഹർത്താൽ തുടങ്ങി

മനു ഡ്രൈവറാണ്. സുഹൃത്തായ ശിവപ്രസാദിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം മനുവിന് കുത്തേറ്റത്. കുത്തേറ്റ മനു ബോധരഹിതനായ വിവരം ശിവപ്രസാദ് പഞ്ചായത്ത് പ്രസിഡന്റിനെ അറിക്കുകയും തുടർന്ന് മനുവിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിഉർന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മനു മരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത ലഭിക്കുമോ? 18 മാസത്തെ കുടിശ്ശിക ലഭിക്കുമോ? അറിയാം...

പരിശോധനയില്‍ മനുവിന്റെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. മനു മരിച്ചതിനെ തുടർന്ന് മനുവിനെ ആശുപത്രിയില്‍ എത്തിച്ച ശിവപ്രസാദ് മുങ്ങി. ഒളിവിൽ പോയ ശിവപ്രസാദിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്. എന്താണ് ശിവപ്രസാദിന്റെ വീട്ടില്‍ സംഭവിച്ചതെന്നതിൽ കൂടുതൽ വ്യക്തതയില്ല.  സംഭവ സമയത്ത് അവിടെ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നോ എന്നതടക്കം നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രതിക്കായി പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News