ഏകദേശം 42 ലക്ഷം രൂപ 5000 രൂപ പ്രതിമാസ നിക്ഷേപത്തിൽ; റിട്ടയർമെൻറിൽ പേടിക്കേണ്ട

ദീർഘകാലത്തേക്കുള്ള നിക്ഷേപ ഓപ്ഷനാണ് പിപിഎഫ്. ഓരോ വർഷവും 1.5 ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാം എന്നതാണ് പ്രത്യേകത

Written by - Zee Malayalam News Desk | Last Updated : Sep 6, 2023, 09:55 AM IST
  • ഓരോ വർഷവും 1.5 ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാം
  • എല്ലാ മാസവും 5000 രൂപ വീതം നിക്ഷേപിച്ചാൽ. ഒരു വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 60,000 രൂപയാകും
  • കുറഞ്ഞത് 500 രൂപയിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീമിൽ നിക്ഷേപം ആരംഭിക്കാം
ഏകദേശം 42 ലക്ഷം രൂപ 5000 രൂപ പ്രതിമാസ നിക്ഷേപത്തിൽ; റിട്ടയർമെൻറിൽ പേടിക്കേണ്ട

PPF സ്കീമിൽ നിങ്ങൾ പണം നിക്ഷേപിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്ത പിപിഎഫിൽ പണം നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾക്ക് ഒരു കോടി രൂപയിലധികം രൂപ സേവ് ചെയ്യാൻ സാധിക്കും ഇതിൽ സർക്കാർ ഗ്യാരണ്ടിക്കൊപ്പം നിങ്ങളുടെ പണവും സുരക്ഷിതമായിരിക്കും. ഇതിന് പുറമെ നിങ്ങൾക്ക് നല്ല വരുമാനവും ലഭിക്കും. ലഭിക്കുന്ന റിട്ടേണുകൾക്ക് നികുതി നൽകേണ്ട.

ദീർഘകാലത്തേക്കുള്ള മികച്ച നിക്ഷേപം

ദീർഘകാലത്തേക്കുള്ള നിക്ഷേപ ഓപ്ഷനാണ് പിപിഎഫ്. ഓരോ വർഷവും 1.5 ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാം എന്നതാണ് പ്രത്യേകത. ഇതിൽ കൂട്ടുപലിശയുടെ സൗകര്യം ലഭിക്കും. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ഈ  പദ്ധതികളെ ബാധിക്കില്ല.

42 ലക്ഷം രൂപ 

പിപിഎഫ് സ്കീമിൽ നിങ്ങൾ എല്ലാ മാസവും 5000 രൂപ വീതം നിക്ഷേപിച്ചാൽ. ഒരു വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 60,000 രൂപയാകും. 15 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ  പണം 16,27,284 രൂപയാകും. നിങ്ങൾ നിക്ഷേപിച്ച തുക 5 വർഷത്തേക്ക് നീട്ടുകയാണെങ്കിൽ, 25 വർഷത്തിന് ശേഷം നിങ്ങളുടെ ഫണ്ട് ഏകദേശം 42 ലക്ഷം രൂപയാകും (41,57,566 രൂപ). ഇതിലെ നിങ്ങളുടെ സംഭാവന 15,12,500 രൂപയും പലിശ വരുമാനം 26,45,066 രൂപയും ആയിരിക്കും. അതുപോലെ എല്ലാ മാസവും 12500 രൂപ നിക്ഷേപിച്ചാൽ 25 വർഷത്തിനു ശേഷം ഒരു കോടി രൂപ ലഭിക്കും.

പിപിഎഫ് അക്കൗണ്ട് നിങ്ങൾക്ക് എവിടെ തുറക്കാം

കുറഞ്ഞത് 500 രൂപയിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീമിൽ നിക്ഷേപം ആരംഭിക്കാം. അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നോ ബാങ്കിൽ നിന്നോ അക്കൗണ്ട് തുറക്കാം. 2023 ജനുവരി 1 മുതൽ, ഈ സ്കീമിൽ സർക്കാർ 7.1 ശതമാനം പലിശയാണ് നൽകുന്നത്. പദ്ധതിയുടെ കാലാവധി 15 വർഷമാണ്. ഈ സ്കീമിൽ, അക്കൗണ്ട് ഉടമകൾക്ക് ഇത് 5 വർഷമെന്ന രീതിയിൽ കാലാവധി വർധിപ്പിക്കാം. ഈ സ്കീമിൽ 5 വർഷം പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് ലോണിനും അപേക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News