PPF Partial Withdrawal: കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് PPF അക്കൗണ്ടിൽ നിന്ന് തുക പിന്‍വലിക്കാന്‍ സാധിക്കുമോ? എന്താണ് നടപടികള്‍

ആദായനികുതിയില്‍ ഇളവുകള്‍ ലഭിക്കുന്നതിനും, ഭാവിയിലേയ്ക്ക് നല്ലൊരു നിക്ഷേപം ലഭിക്കുന്നതിനുമായി ആളുകള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന  സമ്പാദ്യ പദ്ധതിയാണ് PPF.

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 03:20 PM IST
  • , പി പി എഫില്‍ നിക്ഷേപിക്കുന്ന പണം ഒരു നിശ്ചിത കാലയളവിന് ശേഷം ഭാഗികമായി പിന്‍വലിക്കാന്‍ സാധിക്കും.
PPF Partial Withdrawal: കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് PPF അക്കൗണ്ടിൽ നിന്ന് തുക പിന്‍വലിക്കാന്‍ സാധിക്കുമോ? എന്താണ് നടപടികള്‍

PPF Partial Withdrawal: ആദായനികുതിയില്‍ ഇളവുകള്‍ ലഭിക്കുന്നതിനും, ഭാവിയിലേയ്ക്ക് നല്ലൊരു നിക്ഷേപം ലഭിക്കുന്നതിനുമായി ആളുകള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന  സമ്പാദ്യ പദ്ധതിയാണ് PPF.

ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് കുറച്ചതോടെ തങ്ങളുടെ  സമ്പാദ്യങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള ഉത്തമ ഉപായമായി നിക്ഷേപകര്‍ പിപിഎഫിനെ കാണുന്നു. ഈ പദ്ധതിയില്‍ പണം സുരക്ഷിതമെന്ന് മാത്രമല്ല, നിശ്ചിത പലിശയും  ലഭിക്കും. കൂടാതെ, നിക്ഷേപ കാലാവധി  പൂര്‍ത്തിയാകുമ്പോള്‍ വലിയ ഒരു തുക സമ്പാദിക്കാനും സാധിക്കും.

Also Read:  AIIMS Nurses Protest: അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ഡല്‍ഹി എയിംസ് നഴ്‌സസ് യൂണിയൻ

അതേസമയം, പിപിഎഫില്‍ നിക്ഷേപിക്കുന്ന പണം  15 വർഷത്തേയ്ക്ക്  ബ്ലോക്ക് ആകും എന്ന് ചിന്തിക്കുന്നവര്‍ക്ക് ഈ വര്‍ത്ത ആശ്വാസം നല്‍കും. അതായത്, പി പി എഫില്‍ നിക്ഷേപിക്കുന്ന പണം ഒരു നിശ്ചിത കാലയളവിന് ശേഷം ഭാഗികമായി പിന്‍വലിക്കാന്‍ സാധിക്കും. 

അതായത്, ഒരു പിപിഎഫ്  അക്കൗണ്ടിന്‍റെ കാലാവധി  15 വർഷമാണ്. എന്നാല്‍, നിക്ഷേപം ആരംഭിച്ച് 6 വര്‍ഷത്തിന് ശേഷം  അക്കൗണ്ടിൽ നിന്ന് ഭാഗിക പിൻവലിക്കൽ നടത്താം. എന്നാല്‍,  അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രമേ ഇത്തരം പിന്‍വലിക്കല്‍ നടത്താന്‍ സാധിക്കൂ.

എന്താണ് PPF അക്കൗണ്ടിന്‍റെ  പ്രത്യേകതകള്‍? 

ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഭാഗമായാണ്  പിപിഎഫ്  അക്കൗണ്ട് പരിഗണിക്കപ്പെടുന്നത്. നിലവിൽ പ്രതിവർഷം 7.1% പലിശ നിരക്കാണ് PPF നല്‍കുന്നത്. 

ഈ സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപകന് ഒരു വര്‍ഷം കുറഞ്ഞത്‌ 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കാം.

PPF ന്‍റെ  കാലാവധി  15 വർഷമാണ്. അതിനുശേഷം തുക പൂർണമായും പിൻവലിക്കാന്‍ സാധിക്കും.  
15 വർഷം പൂർത്തിയാക്കിയ ശേഷം, നിക്ഷേപകന്‍ അപേക്ഷിച്ചാൽ, അത് അഞ്ച്  വർഷത്തേക്ക് നീട്ടാവുന്നതാണ്.

അക്കൗണ്ട് 6 വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ ഭാഗികമായി തുക പിന്‍വലിക്കാനും സാധിക്കും. 
തികച്ചും അപകടരഹിതമായ ഈ പദ്ധതിയിലൂടെ ആദായനികുതി ഇളവുകളും ലഭിക്കും.

ഭാഗിക/അകാല പിപിഎഫ് പിൻവലിക്കൽ എപ്പോള്‍ സാധിക്കും?

അക്കൗണ്ട് തുറന്ന ശേഷമുള്ള  ആറാം സാമ്പത്തിക വർഷം മുതൽ പിപിഎഫ് അക്കൗണ്ടിൽ നിന്ന് ഭാഗികമായി തുക  പിൻവലിക്കാം. ഇതിന് നികുതി ഈടാക്കില്ല. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു പിന്‍വലിക്കല്‍ മാത്രമേ സാധിക്കൂ.

കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് എത്ര പണം പിൻവലിക്കാനാകും? 

ഒരു സാമ്പത്തിക വർഷം പിൻവലിക്കാവുന്ന പരമാവധി തുക,  നടപ്പ് സാമ്പത്തിക വര്‍ഷത്തിന് മുന്‍പ് അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുകയുടെ  50% ആണ്. 

PPF അക്കൗണ്ടില്‍നിന്നും ഭാഗിക തുക പിൻവലിക്കുന്നതിനായി  ഒരു ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. ഈ  ഫോം  നിങ്ങളുടെ ബാങ്കിന്‍റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം അല്ലെങ്കില്‍ ബാങ്ക് ശാഖയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. ഈ ഫോം  പൂരിപ്പിച്ച് നല്‍കുന്നതോടെ PPF ഭാഗിക പിൻവലിക്കലിനുള്ള നടപടികള്‍ ആരംഭിക്കും, ഏറെ   വൈകാതെ തന്നെ നിങ്ങള്‍ ആവശ്യപ്പെടുന്ന തുക അക്കൗണ്ടില്‍ എത്തും.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News