സ്വകാര്യ ബാങ്കായ യെസ് ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് കുറച്ചു. ചില പ്രത്യേക എഫ്ഡി സ്കീമുകളാണ് ഇതിൽ വരുന്നത്. ചില സ്കീമുകളിൽ എഫ്ഡി നിരക്കുകൾ 25 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ കുറച്ചിട്ടുണ്ട്. യെസ് ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള FD-കളിൽ സാധാരണ പൗരന്മാർക്ക് 3.25% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 3.75% മുതൽ 8% വരെയും പലിശ നിരക്ക് ലഭിക്കും. പുതുക്കിയ FD നിരക്കുകൾ 2023 ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ വന്നു.
ഒരു വർഷവും 18 മാസത്തിൽ താഴെയും 18 മാസവും 36 മാസത്തിൽ താഴെയും കാലാവധിയുള്ള എഫ്ഡികളിലാണ് മാറ്റം. യെസ് ബാങ്ക് ഇപ്പോൾ നേരത്തെ നൽകിയിരുന്നതിനേക്കാൾ 25 ബിപിഎസ് കുറവിലായിരിക്കും വായ്പ നൽകുക.
ഒരു വർഷം മുതൽ 18 മാസത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 7.25% ഉം 18 മാസം മുതൽ 36 മാസത്തിൽ താഴെയുള്ള എഫ്ഡികൾക്ക് 7.50% ഉം പലിശ ലഭിക്കും. മറ്റ് നിരക്കുകൾ ഇതാ.
7 ദിവസം മുതൽ 14 ദിവസം വരെ 3.25%
15 ദിവസം മുതൽ 45 ദിവസം വരെ 3.70%
46 ദിവസം മുതൽ 90 ദിവസം വരെ 4.10%
91 ദിവസം മുതൽ 120 ദിവസം വരെ 4.75%
121 ദിവസം മുതൽ 180 ദിവസം വരെ 5.00%
181 ദിവസം മുതൽ 271 ദിവസം വരെ 6.10%
272 ദിവസം മുതൽ 1 വർഷം വരെ 6.35%
1 വർഷം മുതൽ 18 മാസം വരെ 7.25%
18 മാസം < 24 മാസം 7.50%
24 മാസം മുതൽ < 36 മാസം വരെ 7.25%
36 മാസം മുതൽ <60 മാസം വരെ 7.25%
60 മാസം 7.25%
60 മാസം 1 ദിവസം മുതൽ = 120 മാസം 7%
HDFC ബാങ്ക് FD നിരക്കുകൾ കുറച്ചു
തിരഞ്ഞെടുത്ത കാലയളവിലെ ടേം ഡെപ്പോസിറ്റ് പലിശ നിരക്കുകളും എച്ച്ഡിഎഫ്സി കുറച്ചു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 3% മുതൽ 7.20% വരെ പലിശ നിരക്ക് സാധാരണ പഭോക്താക്കൾക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങൾക്ക് 3.5% മുതൽ 7.75% വരെ പലിശ ലഭിക്കും. ഈ നിരക്കുകൾ 2023 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. 4 വർഷം 7 മാസം അല്ലെങ്കിൽ 55 മാസത്തെ FD യുടെ കാലാവധി ബാങ്ക് 5 പോയൻറ് കുറച്ചു. ഈ നിക്ഷേപങ്ങൾക്ക് 7.20% പലിശ നിരക്ക് ലഭിക്കും. IndusInd ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് എന്നിവയും 2023 ഒക്ടോബറിൽ അവരുടെ ടേം ഡെപ്പോസിറ്റുകളുടെ FD പലിശ നിരക്കുകൾ പരിഷ്കരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.