Flipkart Layoffs: 7% ജീവനക്കാരെ പിരിച്ചു വിടാന്‍ ഫ്ലിപ്പ്കാർട്ട്

Flipkart Layoffs: മാർച്ച്-ഏപ്രിൽ മാസത്തോടെ ഫ്ലിപ്പ്കാർട്ട് ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. വാൾമാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിലവിൽ 22,000 ജീവനക്കാരാണ് ഉള്ളത്.

Written by - Zee Malayalam News Desk | Last Updated : Jan 9, 2024, 01:51 PM IST
  • കമ്പനി കൂടുതല്‍ ലാഭകരമായി തുടരുന്നതിന് അതിന്‍റെ വിഭവങ്ങൾ ഏറ്റവും മികച്ചതും ഗുണകരവുമാക്കി മാറ്റുന്നതിന് ഫ്ലിപ്പ്കാർട്ട് ആന്തരിക പുനഃക്രമീകരണവും നടത്താന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.
Flipkart Layoffs: 7% ജീവനക്കാരെ പിരിച്ചു വിടാന്‍ ഫ്ലിപ്പ്കാർട്ട്

Flipkart Layoffs: ഇ-കൊമേഴ്‌സ് പ്രമുഖരായ ഫ്ലിപ്പ്കാർട്ട് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.  7% ജീവനക്കാരെയാണ് കുറയ്ക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നത്. കമ്പനിയുടെ ഈ നീക്കം 1,500 ജീവനക്കാരെ ബാധിക്കും. 

കമ്പനി കൂടുതല്‍ ലാഭകരമായി തുടരുന്നതിന് അതിന്‍റെ വിഭവങ്ങൾ ഏറ്റവും മികച്ചതും ഗുണകരവുമാക്കി മാറ്റുന്നതിന് കമ്പനി ആന്തരിക പുനഃക്രമീകരണവും നടത്താന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.   

Also Read:  AAP-Congress Seat Sharing: എഎപി-കോൺഗ്രസ് സീറ്റ് വിഹിതം, തീരുമാനം ഉടന്‍; സഖ്യത്തിൽ ആശയക്കുഴപ്പമെന്ന് ബിജെപി
  
സൂചനകള്‍ അനുസരിച്ച് കമ്പനി ജീവനക്കാരുടെ ജോലി വിലയിരുത്താന്‍ ആരംഭിച്ചുകഴിഞ്ഞു.  മാർച്ച്-ഏപ്രിൽ മാസത്തോടെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. വാൾമാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിലവിൽ 22,000 ജീവനക്കാരാണ് ഉള്ളത്. ഫാഷൻ പോർട്ടലായ മിന്ത്രയിൽ ജോലി ചെയ്യുന്നവരെ ഈ എണ്ണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇക്കണോമിക് ടൈംസാണ് ഫ്ലിപ്പ്കാർട്ടിന്‍റെ ഈ നീക്കത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്.

Also Read:  Tatkal Train Ticket: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാം

പുതിയതായി ജീവനക്കാരെ നിയമിക്കുന്ന പ്രക്രിയ കമ്പനി നിർത്തലാക്കി. ചിലവ് ചുരുക്കാൻ കഴിഞ്ഞ വർഷം മുതൽ പുതിയ ജീവനക്കാരെ ഫ്ലിപ്പ്കാർട്ട്  ഉൾപ്പെടുത്തിയിട്ടില്ല. 

എന്നാല്‍, കമ്പനി ഈ നീക്കത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്‍പും കമ്പനി ജീവനക്കാരുടെ പ്രകടനം വിലയിരുത്തി പിരിച്ചുവിടലുകള്‍ നടത്തിയിട്ടുണ്ട്. 

ബിസിനസ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിന്‍റെ കണക്കുകൾ പ്രകാരം 2023 സാമ്പത്തിക വർഷത്തിൽ ഇ-കൊമേഴ്‌സ് പ്രമുഖരായ ഫ്ലിപ്പ്കാർട്ടിന്‍റെ മൊത്തം വരുമാനം 56,013 കോടി രൂപയാണ്.  കമ്പനിയുടെ വരുമാനം  2022 സാമ്പത്തിക വർഷത്തിൽ നിന്ന് 9% വളർച്ച നേടി 51,176 കോടി രൂപയായി. ഫ്ലിപ്പ്കാർട്ട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് വ്യവസായത്തിന് ഉയർച്ച താഴ്ചകൾ നല്‍കിയ വര്‍ഷമാണ്‌ കടന്നുപോയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News