തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി സ്വർണവില ഉയർന്ന് നിൽക്കുകയാണ്. രണ്ട് ദിവസത്തെ ഈ വർധനവിന് ശേഷമാണ് ഇപ്പോൾ വില ഇടിഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 360 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 30 രൂപ വർധിച്ചിരുന്നു. വിപണി വില 5510 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ കുറഞ്ഞ് വിപണി വില 4558 രൂപയായി. ഇന്നലെ 20 രൂപ ഉയർന്നിരുന്നു.
Also Read: Food safety department: ഒറ്റ ദിവസം 3340 പരിശോധനകൾ: റെക്കോർഡിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിലും കുറവ് രേഖപ്പെടുത്തി. രണ്ട് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 79 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.
ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 1 - ഒരു പവന് 160 രൂപ ഉയർന്ന് വിപണി വില 43,320 രൂപയായി.
ജൂലൈ 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
ജൂലൈ 3 - ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 43,240 രൂപയായി.
ജൂലൈ 4 - ഒരു പവന് 80 രൂപ ഉയർന്ന് വിപണി വില 43,320 രൂപയായി.
ജൂലൈ 5 - ഒരു പവന് 80 രൂപ ഉയർന്ന് വിപണി വില 43,400 രൂപയായി.
ജൂലൈ 6 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
ജൂലൈ 7 - ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 43,320 രൂപയായി.
ജൂലൈ 8 - ഒരു പവന് 320 രൂപ ഉയർന്ന് വിപണി വില 43,640 രൂപയായി.
ജൂലൈ 9 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
ജൂലൈ 10 - ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 43,560 രൂപയായി.
ജൂലൈ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
ജൂലൈ 12 - ഒരു പവന് 80 രൂപ ഉയർന്ന് വിപണി വില 43720 രൂപയായി.
ജൂലൈ 13 - ഒരു പവന് 220 രൂപ ഉയർന്ന് വിപണി വില 44,000 രൂപയായി.
ജൂലൈ 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
ജൂലൈ 15 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
ജൂലൈ 16 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
ജൂലൈ 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
ജൂലൈ 18 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്ന് വിപണി വില 44,080 രൂപയായി.
ജൂലൈ 19 - ഒരു പവന് 400 രൂപ ഉയർന്ന് വിപണി വില 44,480 രൂപയായി.
ജൂലൈ 20 - ഒരു പവന് 80 രൂപ ഉയർന്ന് വിപണി വില 44,560 രൂപയായി.
ജൂലൈ 21 - ഒരു പവന് 240 രൂപ കുറഞ്ഞ് വിപണി വില 44,320 രൂപയായി.
ജൂലൈ 22 - ഒരു പവന് 200 രൂപ കുറഞ്ഞ് വിപണി വില 44,120 രൂപയായി.
ജൂലൈ 23 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
ജൂലൈ 24- സ്വർണവില മാറ്റമില്ലാതെ തുടർന്നു.
ജൂലൈ 25- ഒരു പവന് 120 രൂപ കുറഞ്ഞ് വിപണി വില 44,000 രൂപയായി.
ജൂലൈ 26- ഒരു പവന് 120 രൂപ ഉയർന്ന് വിപണി വില 44,120 രൂപയായി.
ജൂലൈ 27- ഒരു പവന് 240 രൂപ ഉയർന്ന് വിപണി വില 44,120 രൂപയായി.
ജൂലൈ 28- ഒരു പവന് 240 രൂപ ഉയർന്ന് വിപണി വില 44,080 രൂപയായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...