Good News..! എസ്ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്ക് കൂട്ടി, പുതിയ നിരക്കുകള്‍ അറിയാം

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്.  സ്ഥിര നിക്ഷേപങ്ങളുടെ  (Fixed Deposit) പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതായി   ബാങ്ക് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 04:49 PM IST
  • റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് വര്‍ദ്ധിപ്പിച്ച് 4.9 ശതമാനമാക്കിയതിന് പിന്നാലെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്.
Good News..! എസ്ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്ക് കൂട്ടി, പുതിയ നിരക്കുകള്‍ അറിയാം
New Delhi: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്.  സ്ഥിര നിക്ഷേപങ്ങളുടെ  (Fixed Deposit) പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതായി   ബാങ്ക് അറിയിച്ചു.
 
റിസര്‍വ് ബാങ്ക്  റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ്  വര്‍ദ്ധിപ്പിച്ച് 4.9 ശതമാനമാക്കിയതിന് പിന്നാലെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India (SBI) സ്ഥിര നിക്ഷേപങ്ങളുടെ (Fixed Deposits (FDs) പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്.  ഈ വര്‍ദ്ധന 2 കോടിയില്‍ താഴെയുള്ള  നിക്ഷേപങ്ങൾക്ക് ബാധകമായിരിയ്ക്കും.  
 
 
ബാങ്ക് വെബ്‌സൈറ്റിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. അറിയിപ്പ് അനുസരിച്ച് 211 ദിവസം മുതൽ 1 വർഷം വരെയുള്ള FDയുടെ  പലിശ നിരക്ക് 4.6% ആയിരിയ്ക്കും.  കൂടാതെ, 1 വർഷം മുതൽ 2 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്  5.3% ആണ്. 
 
 
SBI സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് ചുവടെ -
 
7-45 ദിവസം :  ജനറൽ അക്കൗണ്ടുകള്‍ക്ക്  2.9 % പലിശ, മുതിര്‍ന്ന   പൗരന്മാർക്ക്  3.4% പലിശ
 
46-179 ദിവസം:  ജനറൽ അക്കൗണ്ടുകള്‍ക്ക് 3.90 %,  മുതിര്‍ന്ന  പൗരന്മാർക്ക് 4.4%  പലിശ 
 
180-210 ദിവസം:  ജനറൽ അക്കൗണ്ടുകള്‍ക്ക്  4.4% പലിശ,  മുതിര്‍ന്ന  പൗരന്മാർക്ക് 4.9% പലിശ 
 
211 ദിവസം-1 വർഷം:  ജനറൽ അക്കൗണ്ടുകള്‍ക്ക് 4.6% പലിശ, മുതിര്‍ന്ന  പൗരന്മാർക്ക് 5.1% പലിശ  
 
1 വർഷം - 2 വർഷം: ജനറൽ അക്കൗണ്ടുകള്‍ക്ക് 5.3%, മുതിര്‍ന്ന  പൗരന്മാർക്ക് 5.8% പലിശ
 
2 വർഷം - 3 വർഷം: ജനറൽ അക്കൗണ്ടുകള്‍ക്ക് 5.35%, മുതിര്‍ന്ന  പൗരന്മാർക്ക് 5.85% പലിശ
 
3 വർഷം - 5 വർഷം: ജനറൽ അക്കൗണ്ടുകള്‍ക്ക് 5.45%, മുതിര്‍ന്ന  പൗരന്മാർക്ക് 5.95%  പലിശ
 
5-10 വർഷം: ജനറൽ അക്കൗണ്ടുകള്‍ക്ക് 5.5%  മുതിര്‍ന്ന  പൗരന്മാർക്ക്  6.30% പലിശ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 
 

Trending News