Jio Phone Next: കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കുമെന്ന് Mukesh Ambani

ഗൂ​ഗിളും റിലയൻസ് ജിയോയും സംയുക്തമായാണ് ജിയോ ഫോൺ നെക്സ്റ്റ് വികസിപ്പിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 05:17 PM IST
  • സെപ്തംബർ പത്തിന് ഫോൺ പുറത്തിറക്കുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചിരിക്കുന്നത്
  • ഫോണിന്റെ വില പുറത്ത് വിട്ടിട്ടില്ല
  • ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് പുറത്തിറക്കുന്നത്
  • ​ഗൂ​ഗിളുമായി ചേർന്ന് ഇന്ത്യയിൽ നിർമിക്കുന്ന ജിയോ ഫോൺ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു മികച്ച ഫോൺ ആയിരിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി
Jio Phone Next: കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കുമെന്ന് Mukesh Ambani

മുംബൈ: കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കാൻ ജിയോ ഫോൺ നെക്സ്റ്റ് (Jio Phone Next) പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ​റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നാൽപ്പത്തിനാലാമത് വാർഷിക പൊതു യോ​ഗത്തിലാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ഗൂ​ഗിളും (Google) റിലയൻസ് ജിയോയും സംയുക്തമായാണ് ജിയോ ഫോൺ നെക്സ്റ്റ് വികസിപ്പിച്ചിരിക്കുന്നത്.

സെപ്തംബർ പത്തിന് ഫോൺ പുറത്തിറക്കുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചിരിക്കുന്നത്.  ഫോണിന്റെ വില പുറത്ത് വിട്ടിട്ടില്ല. ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് പുറത്തിറക്കുന്നത്. വോയ്സ് അസിസ്റ്റ്, ഓട്ടോമാറ്റിക് റീഡ്-എലൗഡ് സ്ക്രീൻ ടെക്സ്റ്റ്, ലാം​ഗ്വേജ് ട്രാൻസ്ലേഷൻ, സ്മാർട്ട് ക്യാമറ, ഓ​ഗ്​മെന്റഡ് റിയാലിറ്റി എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തും.

ALSO READ: Internet Speed:വേഗതയിൽ റിലയൻസ് ജിയോ മുന്നിൽ,അപ് ലോഡിങ്ങിൽ മുന്നിൽ വോഡാഫോൺ

​ഗൂ​ഗിളുമായി ചേർന്ന് ഇന്ത്യയിൽ നിർമിക്കുന്ന ജിയോ ഫോൺ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു മികച്ച ഫോൺ ആയിരിക്കുമെന്ന് മുകേഷ് അംബാനി (Mukesh Ambani) വ്യക്തമാക്കി. മികച്ച ഉത്പന്നം കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിന് ആ​ഗോള ടെക്നോളജി ഭീമനും ദേശീയ ടെക്നോളജി ചാമ്പ്യനും തമ്മിലുള്ള ഒരു ധാരണാപത്രമാണിതെന്നും പദ്ധതി പിന്നീട് ലോകവ്യാപകമായി നടപ്പാക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

രണ്ട് കമ്പനികളിലെയും എഞ്ചിനീയർമാർ ഒൻപത് മാസത്തിലേറെയായി ഹാർഡ്‌ വെയർ സവിശേഷതകൾ സമന്വയിപ്പിച്ച് ആൻഡ്രോയിഡിന്റെ പരിഷ്കരിച്ച പതിപ്പിനായി പ്രവർത്തിച്ച് വരികയായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ (Reliance Industries) ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിൽ 4.5 ബില്യൺ ഡോളർ ഓഹരി വാങ്ങാൻ ഗൂഗിൾ സമ്മതിച്ച് ഒരു വർഷത്തിന് ശേഷമാണ് പുതിയ ഫോണിന്റെ പ്രഖ്യാപനം വരുന്നത്.

ALSO READ: കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 5 വർഷം മുഴുവൻ ശമ്പളം ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വഹിക്കും: Reliance Foundation

423 ദശലക്ഷത്തിലധികം ഉപയോ​ക്താക്കൾ വോയ്‌സ്, ഡാറ്റ സേവനങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററാണ് ജിയോ. 4 ജി ശേഷിയുള്ള പുതിയ ഫോൺ ഉപയോക്താക്കളെ, 2ജിയിൽ നിന്ന് 4ജിയിലേക്ക് മാറാൻ സഹായിക്കുമെന്നും  മുകേഷ് അംബാനി വ്യക്തമാക്കി.

ജിയോയുടെ വരാനിരിക്കുന്ന 5 ജി വയർലെസ് സൊല്യൂഷനുകൾക്കും റിലയൻസ് റീട്ടെയിൽ, ജിയോമാർട്ട് തുടങ്ങിയ ഓൺലൈൻ സേവനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഗൂഗിൾ ക്ലൗഡ് സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News