PM Kisan Update: ഇനി ഭാര്യയ്ക്കും ഭർത്താവിനും ലഭിക്കും 6,000 രൂപ..!! പിഎം കിസാൻ യോജനയുടെ നിയമങ്ങളിൽ വൻ മാറ്റം

  രാജ്യത്താകമാനമുള്ള കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന.  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവർഷം 6000 രൂപ അതായത് 2000 രൂപ വീതം മൂന്ന് ഗഡുക്കളായി നിക്ഷേപിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 04:10 PM IST
  • പിഎം കിസാൻ സമ്മാൻ നിധി യോജനയിൽ സമയാനുസൃതമായി കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്താറുണ്ട്.
  • ഇനി ഈ പദ്ധതിയിൽ ഭാര്യയ്ക്കും ഭർത്താവിനും തുല്യ ആനുകൂല്യങ്ങൾ ലഭിക്കും
PM Kisan Update: ഇനി ഭാര്യയ്ക്കും ഭർത്താവിനും ലഭിക്കും 6,000 രൂപ..!! പിഎം കിസാൻ യോജനയുടെ നിയമങ്ങളിൽ വൻ മാറ്റം

PM Kisan Update:  രാജ്യത്താകമാനമുള്ള കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന.  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവർഷം 6000 രൂപ അതായത് 2000 രൂപ വീതം മൂന്ന് ഗഡുക്കളായി നിക്ഷേപിക്കുന്നു. 

ഇതുവരെ ഈ പദ്ധതിയുടെ കീഴിൽ  12 തവണയാണ് കർഷകർക്ക് 2,000 രൂപ വീതം നൽകിയത്.  അടുത്തിടെയാണ് ഈ പദ്ധതിയുടെ കീഴിൽ  12-ാം ഗഡു തുകയായ  2,000 രൂപ നൽകിയത്.  

Also Read:   Delhi air Pollution: കാറ്റ് രക്ഷയ്ക്കെത്തി, ഡല്‍ഹിയിലെ അന്തരീക്ഷം മെച്ചപ്പെടുന്നു

പിഎം കിസാൻ സമ്മാൻ നിധി യോജനയിൽ സമയാനുസൃതമായി കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്താറുണ്ട്.  പദ്ധതിയുമായി ബന്ധപ്പെട്ട പല നിയമങ്ങളിലും ഇതിനോടകം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.  

ഇപ്പോൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു മാറ്റം കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഒരുങ്ങുകയാണ്.  അതായത്, ഇനി ഈ  പദ്ധതിയിൽ ഭാര്യയ്ക്കും ഭർത്താവിനും തുല്യ ആനുകൂല്യങ്ങൾ ലഭിക്കും. അതായത് ഭർത്താവിനും ഭാര്യയ്ക്കും  ഈ പദ്ധതിയിലൂടെ 6,000 രൂപയുടെ ആനുകൂല്യം നേടാം. ഈ മാറ്റം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.  

പിഎം കിസാൻ യോജനയുടെ നിയമങ്ങൾ അനുസരിച്ച്, ഭാര്യാഭർത്താക്കന്മാർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യങ്ങൾ  പ്രയോജനപ്പെടുത്താൻ കഴിയില്ല. ആരെങ്കിലും ആനുകൂല്യം നേടിയെടുത്താൽ, അവരെ വ്യാജരെന്ന് കണക്കാക്കി സർക്കാർ തുക വീണ്ടെടുത്തിരുന്നു.  

ഇതുകൂടാതെ കർഷകരെ അയോഗ്യരാക്കുന്ന നിരവധി വകുപ്പുകളുണ്ട്. അർഹതയില്ലാത്ത കർഷകർ ഈ പദ്ധതി പ്രയോജനപ്പെടുത്തുകയാണെങ്കിൽ, അവർ നേടിയ മൊത്തം തുകയും സർക്കാരിലേക്ക് തിരികെ നൽകേണ്ടിവരും. ഈ സ്കീമിന്റെ നിയമങ്ങൾ പ്രകാരം, കർഷകരുടെ കുടുംബത്തിൽ ആരെങ്കിലും നികുതി അടയ്ക്കുന്നവർ ഉണ്ടെങ്കിൽ ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകില്ല. അതായത്, കുടുംബത്തിലെ ആരെങ്കിലും കഴിഞ്ഞ വർഷം ആദായനികുതി അടച്ചിട്ടുണ്ടെങ്കിൽ, അവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.

നിയമം  അനുസരിച്ച്, ഒരു കർഷകൻ തൻ്റെ  കൃഷിഭൂമി കൃഷിപ്പണികൾക്കല്ല, മറിച്ച് മറ്റ് ജോലികൾക്ക് ഉപയോഗിക്കുകയാണ് എങ്കിൽ  അവർക്ക് ഇ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കൂടാതെ,  വയൽ സ്വന്തമല്ലാത്ത കർഷകർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.  

ആരെങ്കിലും കൃഷിഭൂമിയുടെ ഉടമയാണെങ്കിലും അവൻ സർക്കാർ ജീവനക്കാരനോ വിരമിച്ചവരോ സിറ്റിംഗ് അല്ലെങ്കിൽ മുൻ എംപിയോ എംഎൽഎയോ മന്ത്രിയോ ആണെങ്കിൽ, അത്തരക്കാരും കർഷക പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരല്ല. 

പ്രൊഫഷണൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങൾ എന്നിവരും യോഗ്യതയില്ലാത്തവരുടെ പട്ടികയിൽ വരും. ആദായനികുതി അടയ്ക്കുന്ന കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News