Asaduddin Owaisi: ഇന്ത്യന്‍ മുസ്ലീങ്ങളെ ഇല്ലാതാക്കുക എന്നത് BJP-യുടെ അജണ്ട, ആരോപണവുമായി അസദുദ്ദീൻ ഒവൈസി

കേന്ദ്രം ഭരിയ്ക്കുന്ന NDA സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (All India Majlis-e-Ittehadul Muslimeen - AIMIM) തലവൻ അസദുദ്ദീൻ ഒവൈസി. ഇന്ത്യന്‍ മുസ്ലീങ്ങളെ ഇല്ലാതാക്കുക എന്നതാണ് BJP യുടെ അജണ്ട എന്ന് അദ്ദേഹം ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 12:12 PM IST
  • ഇന്ത്യയുടെ വൈവിധ്യവും മുസ്ലീം സ്വത്വവും ഇല്ലാതാക്കുകയാണ് ഭാരതീയ ജനതാ പാർട്ടിയുടെ (BJP) യഥാർത്ഥ അജണ്ടയെന്ന് AIMIM തലവൻ അസദുദ്ദീൻ ഒവൈസി
Asaduddin Owaisi: ഇന്ത്യന്‍ മുസ്ലീങ്ങളെ ഇല്ലാതാക്കുക എന്നത് BJP-യുടെ അജണ്ട, ആരോപണവുമായി അസദുദ്ദീൻ ഒവൈസി

Hyderabad: കേന്ദ്രം ഭരിയ്ക്കുന്ന NDA സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (All India Majlis-e-Ittehadul Muslimeen - AIMIM) തലവൻ അസദുദ്ദീൻ ഒവൈസി. ഇന്ത്യന്‍ മുസ്ലീങ്ങളെ ഇല്ലാതാക്കുക എന്നതാണ് BJP യുടെ അജണ്ട എന്ന് അദ്ദേഹം ആരോപിച്ചു. 

 "ഇന്ത്യയുടെ വൈവിധ്യവും മുസ്ലീം സ്വത്വവും ഇല്ലാതാക്കുകയാണ് ഭാരതീയ ജനതാ പാർട്ടിയുടെ  (BJP) യഥാർത്ഥ അജണ്ട. ഹലാൽ മാംസം, മുസ്ലീങ്ങളുടെ തൊപ്പി, താടി എന്നിവയിൽ നിന്ന് അവർക്ക് അപകടമുണ്ടെന്ന് അവര്‍ കരുതുന്നു. അവർക്ക് മുസ്ലീങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ പ്രശ്നങ്ങളുണ്ട്. പാർട്ടി യഥാർത്ഥത്തിൽ മുസ്ലീം സ്വത്വത്തിന് എതിരാണ്",  എഐഎംഐഎം മേധാവി പറഞ്ഞു.

'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്' എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ പൊള്ളയാണ്.  ഇന്ത്യയുടെ വൈവിധ്യവും മുസ്ലീം സ്വത്വവും അവസാനിപ്പിക്കുകയാണ് ബിജെപിയുടെ യഥാർത്ഥ അജണ്ട," ഒവൈസി കൂട്ടിച്ചേർത്തു.

Also Read:   Delhi air Pollution: കാറ്റ് രക്ഷയ്ക്കെത്തി, ഡല്‍ഹിയിലെ അന്തരീക്ഷം മെച്ചപ്പെടുന്നു

ഉത്തര്‍ പ്രദേശില്‍ യോഗി സര്‍ക്കാര്‍ നടത്തുന്ന മദ്രസകളുടെ സർവേയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാരിനെ കടന്നാക്രമിച്ച ഒവൈസി ആരോപിച്ചു. 

അതേസമയം,  ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനം ചെലുത്താനുള്ള ശ്രമമാണ് ഇപ്പോല്‍  ഒവൈസി നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഒവൈസിയുടെ പാർട്ടി വരും  തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നാണ്  ഉത്തർപ്രദേശിലെ എഐഎംഐഎം  അദ്ധ്യക്ഷന്‍ ഷൗക്കത്ത് അലി അഭിപ്രായപ്പെട്ടത്.   BJP യെ പരാജയപ്പെടുത്താന്‍  മുസ്ലീങ്ങള്‍ എല്ലായ്‌പ്പോഴും "മതേതര ശക്തികളെ" പിന്തുണച്ചിട്ടുണ്ടെന്നും അലി വ്യക്തമാക്കി.  ഭാവിയില്‍ സമാജ്‌വാദി പാർട്ടിയിലെ അടക്കം നിരവധി നേതാക്കള്‍ പാര്‍ട്ടിയിൽ ചേരുമെന്നും അലി അവകാശപ്പെട്ടു. 

ഹിന്ദു-മുസ്ലീം പ്രശ്‌നങ്ങൾ വിവരിച്ചുകൊണ്ട് ധ്രുവീകരിയ്ക്കുക എന്നത്  പാര്‍ട്ടിയുടെ നയമല്ല പാര്‍ട്ടി  എന്നും  സമുദായത്തിന് വേണ്ടി പോരാടുന്നത് തുടരുമെന്നും അലി പറഞ്ഞു.

ഹിന്ദു-മുസ്ലീം  പ്രശ്‌നങ്ങളെക്കുറിച്ച് ഒവൈസി ഒരിക്കലും സംസാരിച്ചിട്ടില്ല. മുസ്ലീം പ്രദേശങ്ങളിൽ എടിഎമ്മുകൾ കരിമ്പട്ടികയിൽപ്പെടുത്തി, അത് ദേശീയ വാർത്തയായി. ഇത് ഹിന്ദു-മുസ്ലീം  പ്രശ്‌നമായി. യുപിയിൽ മുസ്ലീം പ്രദേശങ്ങളിൽ ബാങ്കുകളൊന്നും തന്നെയില്ല. സ്‌കൂളുകളോ ശരിയായ ആശുപത്രികളോ ഇല്ല. ഈ പ്രദേശങ്ങളിൽ മരുന്നുകൾ ലഭ്യമല്ല,  ഇതിനെല്ലാം വേണ്ടി ഞങ്ങൾ പോരാടും," അലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News