Saving Account: 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ NDA സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജൻധൻ യോജനയ്ക്ക് കീഴിൽ രാജ്യത്തെ പാവപ്പെട്ട എല്ലാ പൗരന്മാർക്കും ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യം മോദി സർക്കാർ നല്‍കുകയുണ്ടായി.
റിപ്പോർട്ട് പ്രകാരം ഇന്ന് രാജ്യത്തെ ജനസംഖ്യയുടെ 95% പേർക്കും സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ സുരക്ഷിതമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും. കൂടാതെ നിങ്ങളുടെ സമ്പാദ്യം ബാങ്കില്‍ സുരക്ഷിതമാണ്.
സേവിംഗ്സ് അക്കൗണ്ട്, കറന്‍റ് അക്കൗണ്ട്, സാലറി അക്കൗണ്ട്, ജോയിന്‍റ് അക്കൗണ്ട് തുടങ്ങി നിരവധി അക്കൗണ്ടുകൾ ഉണ്ട്. സേവിംഗ്സ് അക്കൗണ്ടിന്‍റെ ലക്ഷ്യം അത്യാവശ്യ ഘട്ടത്തിലേയ്ക്ക് പണം സൂക്ഷിക്കുക എന്നതാണ്. ഈ അക്കൗണ്ടിൽ, ത്രൈമാസ അടിസ്ഥാനത്തിൽ പലിശയും ലഭിക്കുന്നു.
ആർബിഐ പ്രകാരം ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് നിയമവും നിശ്ചിത പരിധിയും ഇല്ല. ആളുകൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ബാങ്കുകളില്‍ വ്യത്യസ്ത അക്കൗണ്ടുകൾ തുറക്കാൻ സാധിക്കും. സേവിംഗ്സ് അക്കൗണ്ടിന് കീഴിൽ ആളുകൾക്ക് എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കും
എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. യഥാർത്ഥത്തിൽ, നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിച്ച പണം ITR ന്‍റെ പരിധിയിൽ വരുന്നതാണെങ്കിൽ, നിങ്ങൾ അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടിവരും. അതായത്, സേവിംഗ്സ് അക്കൗണ്ടുകൾക്ക് നികുതി നൽകണം . നികുതി ഉയർന്ന നിക്ഷേപത്തിനും ആകാം, അല്ലെങ്കില്‍, ബാങ്കിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പലിശയ്ക്കും ആവാം...
സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാന്‍ എളുപ്പമാണ്, എന്നാല്‍, നിങ്ങള്‍ക്കറിയുമോ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന അവസരത്തില്‍ ചിലപ്പോള്‍ ബാങ്ക് പണം ഈടാക്കും. ഒരു സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ എത്ര ചിലവാകും? വിവിധ ബാങ്കുകളുടെ നിരക്കുകള്‍ അറിയാം.
ചില പ്രത്യേക സാഹചര്യത്തില്‍ ആളുകള്‍ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യാറുണ്ട്.
ചിലപ്പോള്‍ ആളുകള്‍ വിവിധ ബാങ്കുകളിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നു. ഈ അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് നിലനിർത്തേണ്ടതും ആവശ്യമാണ്. ചില പ്രത്യേക സാഹചര്യത്തില്‍ ആളുകള്‍ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യാറുണ്ട്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്ന അവസരത്തില്‍ ബാങ്കുകള്‍ തുക ഈടാക്കും.
ചില വൻകിട ബാങ്കുകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ പ്രകാരം സേവിംഗ്സ് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിനുള്ള നിരക്കുകൾ ഇപ്രകാരമാണ്... .
HDFC ബാങ്ക്
അക്കൗണ്ട് തുറന്ന് 14 ദിവസത്തിനുള്ളിൽ ക്ലോസ് ചെയ്യുന്നതിന് HDFC ബാങ്ക് ഒരു ഫീസും ഈടാക്കില്ല. 15 ദിവസം മുതൽ 12 മാസം വരെ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, ബാങ്ക് സാധാരണക്കാര്‍ക്ക് 500 രൂപയും മുതിർന്ന പൗരന്മാർക്ക് 300 രൂപയും ഈടാക്കും, 12 മാസത്തിൽ കൂടുതലായ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന അവസരത്തില്‍ ബാങ്ക് ഒരു തുകയും ഈടാക്കില്ല.
SBI
ഒരു വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യുന്ന അവസരത്തില്‍ അക്കൗണ്ട് ഉടമകളിൽ നിന്ന് എസ്ബിഐ
ഒരു ഫീസും ഈടാക്കുന്നില്ല. 15 ദിവസം മുതൽ ഒരു വർഷം വരെ എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്താൽ ബാങ്ക് പിഴ ഈടാക്കും. സേവിംഗ്സ് അക്കൗണ്ടുകൾക്ക് അക്കൗണ്ട് ക്ലോഷർ ഫീസ് 500 രൂപയും ജിഎസ്ടിയുമാണ്.
ICICI Bank
ബാങ്ക് ആദ്യ 30 ദിവസങ്ങളിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ഒരു ഫീസും ഈടാക്കില്ല. 500 രൂപ അടുത്ത 31 ദിവസം മുതൽ ഒരു വർഷം വരെ ബാധകമായിരിക്കും കൂടാതെ ഒരു വർഷത്തിനു ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് നിരക്കുകളൊന്നും ഉണ്ടാകില്ല.
കാനറ ബാങ്ക്
ആദ്യ 14 ദിവസങ്ങളിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് കാനറ ബാങ്ക് ഒരു ഫീസും ഈടാക്കില്ല. 14 ദിവസത്തിൽ കൂടുതലും 1 വർഷത്തിനുള്ളിലുമായി അക്കൗണ്ട് ക്ലോസ് ചെയ്യുന്നവർക്ക് 200 രൂപയും ജിഎസ്ടിയും ഒരു വർഷത്തിനു ശേഷമുള്ള അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോള്‍ 100 രൂപയും ജിഎസ്ടിയും ബാധകമാകും.
യെസ് ബാങ്ക്
അക്കൗണ്ട് തുറന്ന് ആദ്യത്തെ 30 ദിവസത്തിനുള്ളിലോ അക്കൗണ്ട് തുറന്ന് 1 വർഷത്തിന് ശേഷമോ അക്കൗണ്ട് ക്ലോസ് ചെയ്താൽ യെസ് ബാങ്ക് ഒരു ഫീസും ഈടാക്കില്ല. അല്ലാത്ത അവസരത്തില്‍ ബാങ്ക് 500 രൂപ ഈടാക്കും.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 14 ദിവസത്തിന് ശേഷവും ഒരു വര്‍ഷത്തിനുള്ളിലും അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് 300 മുതൽ 500 രൂപ വരെ ഫീസ് ഈടാക്കുന്നു, എന്നാൽ തുറന്ന തീയതി മുതൽ 12 മാസത്തിനുള്ളിൽ. അക്കൗണ്ട് ഉടമയുടെ മരണം കാരണം ക്ലോസ് ചെയ്ത ഏതെങ്കിലും തരത്തിലുള്ള അക്കൗണ്ടിൽ നിന്ന് ചാർജുകൾ ഈടാക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...