സ്ഥിരനിക്ഷേപം (FD) നടത്തുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. രാജ്യത്തെ മൂന്ന് ബാങ്കുകൾ 7.25% വരെ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നുണ്ട്. പുതിയ നിരക്കുകൾ സാധാരണ ഉപഭോക്താക്കൾക്കും അല്ലാത്തവർക്കും ബാധകമാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ ബാങ്കുകളാണ് എഫ്ഡിക്ക് പലിശ കൂട്ടിയത്.
കൊട്ടക് മഹീന്ദ്ര
കൊട്ടക് മഹീന്ദ്ര ബാങ്ക് പുതുക്കിയ നിരക്കുകൾ പ്രകാരം 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.75% മുതൽ 7.25% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ഈ കാലയളവുകളിൽ എഫ്ഡിയിൽ 3.25% മുതൽ 7.75% വരെ പലിശ ലഭിക്കും. ഈ നിരക്കുകൾ 13 സെപ്റ്റംബർ 2023 മുതൽ നിലവിൽ വന്നു. സ്ഥിര നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് പരിശോധിക്കാം.
ആക്സിസ് ബാങ്ക്
സ്വകാര്യമേഖലയിലുള്ള ആക്സിസ് ബാങ്കും സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്കിൽ മാറ്റം വരുത്തി. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, 2023 സെപ്റ്റംബർ 18 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം. ആക്‌സിസ് ബാങ്ക് സാധാരണ പൗരന്മാർക്ക് 3% മുതൽ 7.10% വരെയും 3% മുതൽ 7.75% വരെയും പലിശ നിരക്കുകൾ (Axis Bank fd rates) വാഗ്ദാനം ചെയ്യുന്നു.
ഐഡിബിഐ ബാങ്കിലും മാറ്റം
ഐഡിബിഐ ബാങ്കും തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയതും പുതുക്കിയതുമായ പലിശ നിരക്കുകൾ നടപ്പാക്കിയിട്ടുണ്ട്. ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം ഈ നിരക്കുകൾ 2023 സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു. 7 ദിവസം മുതൽ 5 വർഷം വരെ കാലാവധിയുള്ള FD-കൾക്ക് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് (60 വയസ്സിന് താഴെയുള്ള) 3% മുതൽ 6.8% വരെ പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 3.5% മുതൽ 7.3% വരെയും പലിശ വാഗ്ദാനം ചെയ്യുന്നു.
ദീർഘകാലാടിസ്ഥാനത്തിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾ ആകർഷകമായി ഒന്നാണ്. സാധാരണ ഉപഭോക്താക്കൾക്കും ബാങ്കുകൾ 7 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. റിപ്പോ നിരക്ക് വർദ്ധിപ്പിക്കുന്നത് നിർത്താനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) തീരുമാനത്തെത്തുടർന്ന്, ബാങ്കുകൾ എഫ്ഡി പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത് തൽക്കാലം നിർത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...