Union Budget 2023: ആദായ നികുതി പരിധി 5 ലക്ഷം ആക്കുമോ? 2023-ലെ ബജറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം

ഏറ്റവും പ്രധാനമെന്ന് ചൂണ്ടിക്കാണിക്കുന്ന ആവശ്യങ്ങളിൽ ഒന്ന് നിലവിലെ നികുതി പരിധികളാണ്. ഇവയെ കുറിച്ച് നോക്കാം.

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 01:21 PM IST
  • നിലവിൽ ഹോം ലോണിന് നികുതിയിൽ കിട്ടുന്ന ഇളവ് വർഷം 2 ലക്ഷമാണ്
  • 2.5 ലക്ഷം എന്ന നികുതി പരിധി 5 ലക്ഷം വരെയാക്കി ഉയർത്തണം
  • നിലവിലെ പരിധി ഉയർത്തുകയാണ് പ്രധാന ആവശ്യം
Union Budget 2023: ആദായ നികുതി പരിധി 5 ലക്ഷം ആക്കുമോ? 2023-ലെ ബജറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം

ന്യൂഡൽഹി: എല്ലാ വർഷവും കേന്ദ്ര ബജറ്റിന് മുന്നോടിയായി രാജ്യത്ത് നികുതി നൽകുന്ന മിഡിൽ ക്ലാസ് ജനങ്ങൾ ഇളവ് ആവശ്യപ്പെടാറുണ്ട്. ഈ വർഷവും ഇത്തരത്തിൽ നികുതി സ്ലാബിൽ മാറ്റം വരുത്താനുള്ള മുറവിളി ഉയർന്നുവരികയാണ്.  നിലവിലെ പരിധി ഉയർത്തുകയാണ് ഉയർന്നു വരുന്ന പ്രധാന ആവശ്യം.

ഇതിന് മുന്നോടിയായി തന്നെ നികുതി ഘടനയിൽ കാര്യമായി മാറ്റം വരില്ലെന്നാണ് ധനമന്ത്രി  നിർമല സീതാരാമൻ തന്നെ നൽകുന്ന സൂചന. മന്ത്രി അവസാന പങ്കെടുത്ത പൊതുപരിപാടിയിൽ താനും ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നാണെന്നും  അത് കൊണ്ട് തന്നെ തനിക്ക് ഇതിൻറെ ബുദ്ധിമുട്ടുകൾ അറിയാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഏറ്റവും പ്രധാനമെന്ന് ചൂണ്ടിക്കാണിക്കുന്ന ആവശ്യങ്ങളിൽ ഒന്ന് നിലവിലെ നികുതി പരിധികളാണ്. ഇവയെ കുറിച്ച് നോക്കാം.

എത്രയാണ് നിലവിലെ നികുതി പരിധി?

പ്രതിവർഷം 2.5 ലക്ഷമാണ് കേന്ദ്ര സർക്കാരിൻറെ ആദായ നികുതി പരിധി. അതായത് പ്രതിവർഷം 2.5 ലക്ഷം വരെ വരുമാനമുള്ളവർ സർക്കാരിന് നികുതി നൽകേണ്ട ആവശ്യമില്ല. എന്നാൽ 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ പ്രതിവർഷം വരുമാനമുള്ളവർ ആകെ വരുമാനത്തിൻറെ 5 ശതമാനം നികുതി അടക്കണം. 2014-15 സാമ്പത്തിക വർഷത്തിലാണ് ഇതിൽ മാറ്റം വരുത്തിയത്. എന്നാൽ സാമ്പത്തി വിദഗ്ധർ ആവശ്യപ്പെടുന്നതും മുന്നോട്ട് വെക്കുന്നതും 2.5 ലക്ഷം എന്ന നികുതി പരിധി 5 ലക്ഷം വരെയാക്കി ഉയർത്തണമെന്ന് ഫിനാൻസ് വെബസൈറ്റായ മിൻറ് റിപ്പോർട്ട് ചെയ്യുന്നു.

ഹോം ലോൺ കിഴിവ്, സ്റ്റാൻഡേർഡ് ഡിഡക്ഷൻ

നിലവിൽ ഹോം ലോണിന് നികുതിയിൽ കിട്ടുന്ന ഇളവ് വർഷം 2 ലക്ഷമാണ്. രാജ്യത്തെ പണപ്പെരുപ്പം, സ്ഥലത്തിനും വീടിനും വർധിക്കുന്ന വില എന്നിവ കണക്കിലെടുത്ത് ഇത് 3 ലക്ഷമാക്കാനാണ് വിദഗ്ധർ പറയുന്നത്. ഇതിനൊപ്പം തന്നെ നിലവിലെ നികുതി സമ്പ്രദായം അനുസരിച്ച്, ശമ്പളം വാങ്ങുന്ന ഒരു വ്യക്തിക്ക് അവരുടെ ശമ്പള വരുമാനത്തിൽ നിന്ന് 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ക്ലെയിം ചെയ്യാൻ കഴിയും. ആദായനികുതി വ്യവസ്ഥകൾക്ക് കീഴിലല്ലാത്ത ചെലവുകൾ കൈകാര്യം ചെയ്യുന്നതിനാണ് ശമ്പളമുള്ള നികുതിദായകർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഏർപ്പെടുത്തിയത്. ഇതിൻറെയും പരിധി വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News