ICC Men's Test Bowling Rankings: ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിങ്ങിൽ വീണ്ടും ഇന്ത്യൻ കരുത്ത്; ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത്

Jasprit Bumrah: പെർത്തിൽ ഓസ്ട്രേലിയക്ക് എതിരായ തീ പാറുന്ന പ്രകടനമാണ് ബുംറയെ ഒന്നാമതെത്തിച്ചത്. ഓസ്ട്രേലിയയുമായുള്ള ഒന്നാം ടെസ്റ്റിൽ മാത്രം ബുംറ നേടിയത് എട്ട് വിക്കറ്റുകാളാണ്.

Written by - രജീഷ് നരിക്കുനി | Edited by - Roniya Baby | Last Updated : Nov 27, 2024, 05:38 PM IST
  • സൗത്ത് ആഫ്രിക്കയുടെ കഗിസോ റബാഡയെ പിന്നിലാക്കിയാണ് ബുംറ ഒന്നാമതെത്തിയത്
  • പട്ടികയിൽ രണ്ട് സ്ഥാനം ഉയർത്തി 883 പോയിന്റ് നേടിയാണ് ബുംറ ഒന്നാമത് എത്തിയത്
ICC Men's Test Bowling Rankings: ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിങ്ങിൽ വീണ്ടും ഇന്ത്യൻ കരുത്ത്; ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത്

ഐസിസിയിൽ ടെസ്റ്റ് ബോളിംഗിൽ റാങ്കിങ്ങിൽ വീണ്ടും ഇന്ത്യൻ കരുത്ത്. ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ ബോളർമാരുടെ പട്ടികയിൽ ഒന്നാമതെത്തി. പെർത്തിൽ ഓസ്ട്രേലിയക്ക് എതിരായ തീ പാറുന്ന പ്രകടനമാണ് ബുംറയെ ഒന്നാമതെത്തിച്ചത്. ഇതോടെ ക്രിക്കറ്റ് ലോകത്ത് ഒരിക്കല്‍ കൂടി ഇന്ത്യയുടെ കരുത്ത് തെളിഞ്ഞിരിക്കുകയാണ്. ബാറ്റിങ് റാങ്ക് ലിസ്റ്റിൽ രണ്ട് സ്ഥാനം ഉയർത്തി യശ്വസി ജയ്സ്വാൾ രണ്ടാമതെത്തി.

ഓസ്ട്രേലിയയുമായുള്ള ഒന്നാം ടെസ്റ്റിൽ മാത്രം ഇന്ത്യയുടെ സ്വന്തം ബുംറ നേടിയത് എട്ട് വിക്കറ്റുകാളാണ്. പട്ടികയിൽ രണ്ട് സ്ഥാനം ഉയർത്തി, 883 പോയിന്റ് നേടിയാണ് ബുംറ ഒന്നാമത് എത്തിയത്. ഇന്ത്യൻ ടീമിന്റെ ഡെത്ത് സ്പെഷ്യൽ ബോളർ എന്ന് വിളിക്കുന്നത് ചുമ്മാതല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഓസ്ട്രേലിയയുമായുള്ള മത്സരത്തിലെ ബുംറയുടെ പ്രകടനം.

'വൗ വാട്ട് എ ബോൾ' എന്ന് കളികണ്ട ഒരോരുത്തരും പറഞ്ഞ മത്സരം. 41 അന്താരാഷ്ട്ര ടെസ്റ്റ് മാച്ചുകളാണ് ഇതുവരെ ബുംറ കളിച്ചത്. 79  ഇന്നിംഗ്സുകളിലായി 181 വിക്കറ്റുകള്‍ അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി നേടിയിട്ടുണ്ട്. 7902 ബോളുകള്‍ ചെയ്ത അദ്ദേഹം, ആകെ വിട്ടു നൽകിയത് 3631 റൺസ് മാത്രമാണ്.  27 റൺസ് മാത്രം വിട്ടുനൽകി ആറ് വിക്കറ്റ് നേടിയതാണ് മികച്ച ഇന്നിംഗ്സ്.

86ന് ഒമ്പത് വിക്കറ്റാണ് ബുംറയുടെ മികച്ച മത്സരം. ഒരു മത്സരത്തിൽ നാല് വിക്കറ്റ് എന്നത് അഞ്ച് തവണയും, അഞ്ച് വിക്കറ്റ് എന്നത് 11 തവണയും ബുംറ സ്വന്തമാക്കി. വൺഡേ മത്സരങ്ങളിൽ 149 വിക്കറ്റും, ടി20 മത്സരങ്ങളിൽ 89 വിക്കറ്റും ബുറം നേടി. വൺഡേ മാച്ചുകളില്‍  ഏഴാംസ്ഥാനത്താണ് ബുംറയുടെ സ്ഥാനം.

വ്യത്യസ്ഥമായ ആക്ഷൻ കൊണ്ടും സ്വഭാവിക സ്പീഡ് കൊണ്ടും ഏതൊരു ബാറ്റ്സ്മാനും ബുംറ എന്ന ബോളറെ നേരിടാൻ ഒന്ന് ഭയപ്പെടും. യോർക്കറുകൾ വിക്കറ്റുകളായി മാറുമ്പോൾ വിദേശ മണ്ണിലടക്കം ബോളിംഗിലെ ഇന്ത്യയുടെ ആധിപത്യം തന്നെയാണ് പലപ്പോഴും തെളിയിക്കുന്നത്. ബോളർമാരുടെ കരുത്ത് കൂടി തെളിയിക്കുന്ന ടെസ്റ്റില്‍ ഒന്നാമത് എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

സൗത്ത് ആഫ്രിക്കയുടെ കഗിസോ റബാഡയെ പിന്നിലാക്കിയാണ് ബുംറ ഒന്നാമതെത്തിയത്. അശ്വിന്‍ ഒരു സ്ഥാനം ഉയർത്തി നാലാം സ്ഥാനത്തെത്തി. ഏഴാം സ്ഥാനത്തുള്ള ജഡേജ അടക്കം ആദ്യപത്തില്‍ മൂന്ന് ഇന്ത്യൻ താരങ്ങളാണ് ഉള്ളത്. ബാറ്റിങ് റാങ്ക് ലിസ്റ്റിൽ അവസാന മത്സരത്തിലെ പ്രകടം കൊണ്ട് രണ്ട് സ്ഥാനം ഉയർത്തി യശ്വസി ജയ്സ്വാൾ രണ്ടാമതെത്തി. ഇം​ഗ്ലണ്ടിന്റെ ജെ റൂട്ട് ആണ് ഒന്നാമത്, വിരാട് കോലി ഒമ്പത് സ്ഥാനം ഉയര്‍ത്തി 13-ാം സ്ഥാനത്ത് എത്തി. ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോള്‍ ഒരു പക്ഷേ ഇന്ത്യൻ താരങ്ങൾ പട്ടികയിൽ ഇനിയും ഒരുപാട് മുന്നിലെത്താൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News