Crime News: മദ്യപിച്ച് രാത്രി മുഴുവൻ പ്രശ്നമുണ്ടാക്കി; രാവിലെ 21കാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി, കുടുംബാം​ഗങ്ങൾ കസ്റ്റഡിയിൽ

Kollam: ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ അഭിലാഷ് ഭവനിലെ ആദർശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച യുവാവിൻറെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 05:15 PM IST
  • ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ അഭിലാഷ് ഭവനിലെ ആദർശിനെയാണ് വീടിനുളളിൽ അടുക്കളയോട് ചേർന്നുളള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
  • സംഭവം കൊലപാതകമാണന്നാണ് പോലീസിന്റെ നിഗമനം
  • മരിച്ചയാൾ സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു
Crime News: മദ്യപിച്ച് രാത്രി മുഴുവൻ പ്രശ്നമുണ്ടാക്കി; രാവിലെ 21കാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി, കുടുംബാം​ഗങ്ങൾ കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം ചിതറ ചല്ലിമുക്കിൽ 21കാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിൽ കയറിന് സമാനമായ വസ്തുവിനാൽ കെട്ടി വലിച്ചതാകാം മരണത്തിനിടയാക്കിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരിച്ച യുവാവിൻറെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ അഭിലാഷ് ഭവനിലെ ആദർശിനെയാണ് വീടിനുളളിൽ അടുക്കളയോട് ചേർന്നുളള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണന്നാണ് പോലീസിന്റെ നിഗമനം. മരിച്ചയാൾ സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം ഇയാൾ സമീപത്തെ വീട്ടുകാരുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു.

ALSO READ: മലപ്പുറത്ത് 14കാരിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി

തുടർന്ന് ഇയാളുടെ മാതാപിതാക്കളും ജ്യേഷ്ഠനും ആദർശിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.  പിന്നാലെ വീട്ടുകാരുമായും ആദർശ് വഴക്കുണ്ടാക്കിയതായി സമീപവാസികൾ പറയുന്നു. ഇന്ന് രാവിലെയാണ് വീട്ടുകാർ ആദർശ് മരിച്ചതായി സമീപവാസികളോട് പറയുന്നത്. തുടർന്ന് ചിതറ പോലീസിൽ വിവരം അറിയിച്ചു.

പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കഴുത്തിൽ എന്തോ കൊണ്ട് ശക്തിയായി വലിച്ച അടയാളമുള്ളതായി കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ ആദർശിൻറെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, ചേട്ടൻ അഭിലാഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News