ന്യൂഡല്‍ഹി: വയോധികയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്ത് ക്രൂരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിൽ. ഡല്‍ഹി നേതാജി സുഭാഷ് പ്ലേസില്‍ 85 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഇരുപത്തിയെട്ടുകാരനായ ആകാശിനെയാണ് പോലീസ് പിടികൂടിയത്.
Also Read: മറ്റൊരാളുമായി ബന്ധം; രാജസ്ഥാനിൽ ആദിവാസി യുവതിയെ മർദിച്ച് നഗ്നയാക്കി നടത്തി
സംഭവം നടന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ്. പുലർച്ചെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന 85 കാരിക്ക് നേരേയാണ് അതിക്രമമുണ്ടായത്. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് വയോധികയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. വയോധികയുടെ ചൈതുണ്ടുകൾ പ്രതി ബ്ലേഡ് കൊണ്ട് മുറിച്ചെടുക്കുകയും സ്വകാര്യ ഭാഗങ്ങളിലും മുഖത്തും മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
Also Read: റേഷൻ കാർഡ് ഉടമകൾക്കിതാ അടിപൊളി സമ്മാനം, സിലിണ്ടർ ലഭിക്കും വെറും 428 രൂപയ്ക്ക്!
സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും. അതിക്രമത്തിന് ഇരയായ വയോധികയെ വനിത കമ്മിഷന് അധ്യക്ഷ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ആ അമ്മയുടെ കണ്ണുനീർ തോരുന്നില്ലെന്നും നമ്മുടെ സംവിധാനം മൊത്തത്തില്‍ പരാജയപ്പെട്ടെന്നുമാണ് വയോധികയെ സന്ദര്‍ശിച്ചശേഷം സ്വാതി മലിവാള്‍ സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചത്. മാത്രമല്ല ഇവിടെ ആരും സുരക്ഷിതരല്ലെന്നും ഇന്ന് ഈ അമ്മയാണെങ്കില്‍ നാളെ ഞാനോ നിങ്ങളോ ആകുമെന്നും അവര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...