കുമളിയിൽ ഏഴ് വയസ്സുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അമ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി.
ഏഴു വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിലാണ് കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചട്ടുകം പഴുപ്പിച്ച് രണ്ട് കൈകളിലും കാലുകളിലുമാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചത്. കൂടാതെ മുളകുപൊടി കുട്ടിയുടെ കണ്ണിലും വായിലും തേച്ചതായും പരാതിയുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാതാവിനെതിരെ കേസെടുത്തത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ മാതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്ത് കത്തിച്ചതിന് ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത് . രണ്ടു കൈകളുടെയും കൈമുട്ടിന് താഴെയും, കാൽമുട്ടുകൾക്ക് താഴെയുമാണ് ചട്ടുകം ഉപയോഗിച്ചു പൊള്ളിച്ചിരിക്കുന്നത്.
സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. മുൻപും പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു. അതേസമയം കൃസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി. കുട്ടി കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...