ഗുവാഹാട്ടി: അസമിൽ പതിന്നാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ കുളത്തിൽ ചാടി മരിച്ചതായി റിപ്പോർട്ട്. തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചപ്പോഴാണ് ഇയാൾ കുളത്തിലേക്ക് ചാടിയതെന്നാണ് റിപ്പോർട്ട്.
Also Read: 76 കാരിയെ ക്രൂരമായി പീഡിപ്പിച്ച 25 കാരൻ പിടിയിൽ; സംഭവം കായംകുളത്ത്!
സംഭവത്തെ തടുർന്ന് ആഗസ്റ്റ് 23 ആയ ഇന്നലെയാണ് പ്രതിയായ തഫാസുൽ ഇസ്ലാമിനെ പോലീസ് പിടികൂടിയത്. തുടർന്ന് ഇന്ന് പുലർച്ചെ നാലുമണിയോടെ പോലീസ് അകമ്പടിയിൽ ഇയാളെ കൃത്യം നടന്ന സ്ഥലത്ത് എത്തിക്കുകയും തെളിവെടുപ്പ് നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഇയാൾ കുളത്തില്‍ ചാടിയത്. ഒടുവിൽ രണ്ടു മണിക്കൂർ നേരം നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
Also Read: കേന്ദ്ര ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും? ശമ്പളം എത്ര കൂടും? അറിയാം...
നഗോൺ ജില്ലയിൽ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു 14-കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടി ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ മൂന്നുപേർ ചേർന്ന് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി നിലവിൽ നഗോൺ ജില്ലയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Also Read: ഈ നോട്ട് നിങ്ങളുടെ കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ!
ഇതിനിടെ സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരുന്നു. തെരുവിലിറങ്ങിയും കടകളടച്ചും നാട്ടുകാരും പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുകയാണ്. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.