തൃശൂര്‍: ബ്രൗണ്‍ഷുഗറും കഞ്ചാവുമായി അസം സ്വദേശി തൃശൂരിൽ പിടിയിൽ. പെരിങ്ങാവ് പ്രദേശങ്ങളില്‍ വ്യാപകമായി ലഹരി വിൽപ്പന നടക്കുന്നു എന്നുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ വിയ്യൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
Also Read: വയനാട് പുൽപ്പള്ളിയിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
അസമിലെ നാഗോണ്‍ ജില്ലയിലെ ബാര്‍പേട്ട സ്വദേശിയായ മുക്‌സിദുല്‍ അലം എന്ന 24 കാരനാണ് അറസ്റ്റിലായത്. പ്രതിയെ മുമ്പും സമാന കുറ്റകൃത്യത്തിന് വിയ്യൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. ഒന്നര മാസത്തിനുള്ളില്‍ തൃശൂര്‍ സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ പിടികൂടിയ പത്ത് കേസുകളിലെ എട്ട് പ്രതികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ ആറ് കേസുകളും ബ്രൗണ്‍ഷുഗറുമായി ബന്ധപ്പെട്ടതാണ്.
Also Read: 12 വർഷത്തിന് ശേഷം ഗുരു ആദിത്യ യോഗം, ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!
വിയ്യൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. വിവേക് നാരായണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്രഹാം, സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. തൃശൂര്‍ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ ജി സുവ്രതകുമാര്‍, കെ ഗോപാലകൃഷ്ണന്‍, പി രാഗേഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത്ത്, സുജിത്ത്, വിപിന്‍, വിമല്‍ കെ വി എന്നിവരുടെ സഹായത്തോടെയാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.