തൃശ്ശൂർ: 48 ശതമാനം പലിശ എന്ന മോഹന വാഗ്ദാനം കേട്ടതോടെ സേഫ് ആന്റ് സ്ട്രോങിൽ നിക്ഷേപിക്കാൻ ആരും സംശയിച്ചില്ല. എഡിസണെയും ഐൻസ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീൺ റാണ ഉന്നത വ്യക്തികളുമൊത്തുളള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം ആർജിച്ചത്.
സ്ഥാപനത്തിന്‍റെ നിധി കമ്പനിയിൽ നിക്ഷേപിച്ചാൽ 12 ശതമാനം പലിശ കിട്ടുമ്പോൾ സേഫ് ആന്റ് സ്ട്രോങ് കൺസൾട്ടൻറ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 40 ശതമാനമായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് പ്രതിവർഷം 39,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം.
പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെന്ന പീച്ചി സ്വദേശിനി ഹണിയുടെ പരാതിക്ക് പിന്നാലെ സ്ഥാപന ഉടമ പ്രവീൺ റാണക്കെതിരെ 11 കേസുകൾ ഈസ്റ്റ് സ്‌റ്റേഷനിലും 5 കേസുകൾ വെസ്റ്റ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ സേഫ് ആന്റ് സ്ട്രോങ് കമ്പനി ഉടമ പ്രവീൺ റാണയുടെ വീട്ടിലും ഓഫീസിലും പൊലീസ് പരിശോധന നടത്തി.
പരാതിയിൽ കമ്പനി ഉടമ പ്രവീൺ റാണയെ പ്രതിയാക്കി തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.കോടിക്കണക്കിന് രൂപയാണ് ആളുകൾ നിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ ഏതാനും പേർ മാത്രമാണ് ഇപ്പോൾ പരാതി നിൽകിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...