Suicide: കുടകിലെ റിസോര്‍ട്ടില്‍ മുന്‍ സൈനികനും കോളേജ് അധ്യാപികയും മരിച്ച നിലയിൽ; ഇരുവരുടെയും രണ്ടാം വിവാഹം

Suicide: വെള്ളിയാഴ്ച വൈകുന്നേരം ആറിനാണ് മൂന്നംഗ കുടുംബം റിസോര്‍ട്ടില്‍ മുറിയെടുത്തത്. കുറച്ചുനേരം ഇവര്‍ റിസോര്‍ട്ട് ചുറ്റിനടന്ന് കണ്ടിരുന്നുവെന്ന് മാനേജര്‍ ആനന്ദ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2023, 06:36 AM IST
  • ദമ്പതികളെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
  • അസി.പ്രൊഫസറെയും ഭര്‍ത്താവായ മുൻ സൈനികനേയും കുട്ടിയേയുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്
  • സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും കണ്ടെത്തി
Suicide: കുടകിലെ റിസോര്‍ട്ടില്‍ മുന്‍ സൈനികനും കോളേജ് അധ്യാപികയും മരിച്ച നിലയിൽ; ഇരുവരുടെയും രണ്ടാം വിവാഹം

ഇരിട്ടി: കുടകിലെ റിസോര്‍ട്ടില്‍ കൊല്ലം സ്വദേശികളായ ദമ്പതികളെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവല്ല മാര്‍ത്തോമ കോളേജിലെ അസി. പ്രൊഫസറെയും ഭര്‍ത്താവായ മുൻ സൈനികനേയും കുട്ടിയേയുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Also Read: വയനാട്ടിൽ 51-കാരി സുഹൃത്തിനെ വെട്ടിക്കൊന്നതിന് ശേഷം ജീവനൊടുക്കി

കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ ശനിയാഴ്ച രാവിലെ ഹോട്ടല്‍ ജോലിക്കാരാണ് ഇവരുടെ മൃതദേഹം കണ്ടത്.  സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തിരുവല്ല മാര്‍ത്തോമ കോളജിലെ അസി. പ്രൊഫസര്‍ കല്ലൂപ്പാറ സ്വദേശിനി ജിബി എബ്രഹാം, തിരുവല്ലയില്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന ഭര്‍ത്താവും വിമുക്തഭടനുമായ കൊല്ലം സ്വദേശിയുമായ വിനോദ് ബാബുസേനന്‍, ജിബിയുടെ ആദ്യ വിവാഹത്തിലുള്ള മകള്‍ ജെയിന്‍ മരിയ ജേക്കബ് എന്നിവരാണ് മരിച്ചത്. 

Also Read: Lord Shiva Fav Zodiac Signs: ഭോലേനാഥിന്റെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

 

വെള്ളിയാഴ്ച വൈകുന്നേരം ആറിനാണ് മൂന്നംഗ കുടുംബം റിസോര്‍ട്ടില്‍ മുറിയെടുത്തത്. കുറച്ചുനേരം ഇവര്‍ റിസോര്‍ട്ട് ചുറ്റിനടന്ന് കണ്ടിരുന്നുവെന്ന് മാനേജര്‍ ആനന്ദ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പുറത്തുള്ള കടയില്‍ പോയ മൂവരും തിരിച്ചെത്തി അത്താഴം കഴിച്ച് കോട്ടേജിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ 10 മണിക്ക് മുറി ഒഴിയുമെന്ന് ജീവനക്കാരോട് ഇവർ പറഞ്ഞിരുന്നു. രാവിലെ 10 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോള്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനോടിക്കിയതാകാം എന്നാണ് പോലീസ് നിഗമനം. വിനോദിന്റെയും ജിബിയുടെയും രണ്ടാംവിവാഹമായിരുന്നു. ജിബി ജനിച്ചതും വളര്‍ന്നതും ഗള്‍ഫിലായിരുന്നു. എട്ടുവര്‍ഷം മുന്‍പാണ് തിരുവല്ല മാര്‍ത്തോമ കോളജില്‍ സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സായ എം.എസ്സി. ബയോടെക്‌നോളജിയില്‍ അസി. പ്രൊഫസറായി ചേര്‍ന്നത്. തിരുവല്ല ജോയ് ആലുക്കാസിന് സമീപത്തെ ഫ്‌ളാറ്റിലാണ് വിനോദും ജിബിയും മകളുമായി താമസിച്ചിരുന്നത്. വിനോദിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ ജിബി പാര്‍ട്ണര്‍ കൂടിയായിരുന്നു. 

Also Read: Viral Video: മെട്രോയിൽ കമിതാക്കളുടെ ലീലാവിലാസം...! വീഡിയോ വൈറൽ

മകളായ ജെയിന്‍ മരിയ ജേക്കബ് ഏഴാംക്ലാസിലാണ് പഠിക്കുന്നത്. ജിബിയുടെ ആദ്യവിവാഹത്തിലെതാണ് മകൾ. വിനോദിനും ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. കനേഡിയന്‍ വിസയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തുവെന്നൊരു സൂചനയുണ്ട്. ഇതേത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഇവർ നേരിട്ടുവരികയായിരുന്നു എന്നാണ് വിവരം.  ജിബി കഴിഞ്ഞ മാസം പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഒരാഴ്ചമുന്‍പ് ഡല്‍ഹിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജിബി ലീവെടുത്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News