ലഖ്നൗ: ഉത്തർപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകം നടത്തിയ പ്രതി പിടിയിൽ. ഗ്രേറ്റർ നോയിഡയിലെ വ്യവസായിയായ അങ്കുഷ് ശർമയെ കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് കോൺസ്റ്റബിൾ പ്രവീൺ ആണ് പിടിയിലായത്.
Also Read: കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഓഫീസർ പിടിയിൽ; സംഭവം ഹൈദരാബാദിൽ
ശർമയെ കാണാനില്ലെന്നും പറഞ്ഞ് കുടുംബം പരാതി നൽകി 13 മത്തെ ദിവസമാണ് പ്രതിയെ പിടികൂടിയത്. മോഹൻലാലിന്റെ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പായ അജയ്ദേവ്ഗൺ അഭിനയിച്ച ദൃശ്യവും മറ്റ് ക്രൈം സീരീസുകളും കണ്ടാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ട്.
Also Read: കേന്ദ്ര ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും? ശമ്പളം എത്ര കൂടും? അറിയാം...
പ്രവീൺ മറ്റൊരാളു വഴിയാണ് അങ്കുഷ് ശർമയെ ആദ്യമായി പരിചയപ്പെട്ടതെന്നും തന്റെ ഫ്ലാറ്റ് വിൽക്കാൻ വ്യവസായി തീരുമാനിച്ചിരുന്നതായും ഗ്രേറ്റർ നോയിഡ ഡിസിപി സാദ് മിയ ഖാൻ പറഞ്ഞു. തുടർന്ന് 1.20 കോടിക്ക് ഫ്ലാറ്റ് വിൽക്കാനുള്ള കരാറിൽ ഇരുവരും ധാരണയാകുകയും. ആദ്യ ഗഡുവായി എട്ട് ലക്ഷം രൂപ അങ്കുഷിന് പ്രവീൺ നൽകുകയും ചെയ്തു. എന്നാൽ ഫ്ലാറ്റിന്റെ മതിപ്പുവില നേരത്തേ ഉറപ്പിച്ച തുകയേക്കാളും കൂടുതലുണ്ടെന്ന് അങ്കുഷിന് ബോധ്യമായതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു.
Also Read: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ...!
ഇതിൽ പ്രകോപിതനായ പ്രവീൺ അങ്കുഷിനെ കൊല്ലാൻ പദ്ധതിയിടുകയും ഫ്ലാറ്റിന്റെ ബാക്കി പണം നൽകാമെന്ന് പറഞ്ഞ് അങ്കുഷിനെ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് പ്രവീൺ ആഗസ്റ്റ് ഒമ്പതിന് കൂട്ടിക്കൊണ്ടുപോയിരുന്നു. തുടർന്ന് വിൽപന ഉറപ്പിച്ച അങ്കുഷിന്റെ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ ഇരുന്ന് ഇരുവരും മദ്യപിക്കുകയും ഇതിനിടയിൽ പ്രവീൺ അങ്കുഷിന്റെ തലയിൽ ചുറ്റികകൊണ്ട് അടിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം രാത്രി തന്നെ അങ്കുഷിന്റെ മൃതദേഹം ഇതേസ്ഥലത്ത് പ്രവീൺ കുഴിച്ചിടും ചെയ്തു എന്നാണ് റിപ്പോർട്ട്.
Also Read: ഈ നോട്ട് നിങ്ങളുടെ കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ!
വ്യവസായിയെ കാണാഞ്ഞതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും അതിന്റെ പേരിൽ പോലീസ് അന്വേഷണം ആരിഭിക്കുകയുമായിരുന്നു. അന്വേഷണത്തിൽ ചില സിസിടിവി ദൃശ്യങ്ങളുടേയും മറ്റ് രഹസ്യ വിവരങ്ങളുടേയും അടിസ്ഥാനത്തിൽ പോലീസ് പ്രതിയായ പ്രവീണിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മൃതദേഹം ഒളിപ്പിച്ചത് എവിടെയാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച ചുറ്റികയും ഒരു കാറും അന്വേഷണ സംഘം കണ്ടെടുത്തതായി ഡിസിപി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്