കഴക്കൂട്ടത്ത് റെയിവെ ട്രാക്കിനടുത്ത് നാടൻ ബോംബ് കണ്ടെത്തിയ കേസിൽ അഞ്ച് പേർ പിടിയിൽ

കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ സമീപത്ത് റെയിൽ പാളത്തിനരികെ നാടൻ ബോംബുകൾ കണ്ടെത്തിയത് ഗൗരവമായി എടുത്ത റെയിൽവേ പോലീസ് രാത്രി തന്നെ രണ്ടു കിലോമീറ്റർ ഭാഗത്ത് പരിശോധന നടത്തി. നിരവധി കേസുകളിൽ പ്രതിയും ഈ കേസിലെ ഒന്നാം പ്രതിയുമായ സായികുമാറിനെ പിടികൂടാനായിട്ടില്ല.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 29, 2022, 04:05 PM IST
  • റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ പാളത്തിനു സമീപം രണ്ടു കവറിലായി പന്ത്രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു.
  • കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മീഷണറുടെ നേതൃത്വത്തി പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി.
  • ഓടി രക്ഷപ്പെട്ട പ്രതികൾ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് പിടിയിലായത്.
കഴക്കൂട്ടത്ത് റെയിവെ ട്രാക്കിനടുത്ത് നാടൻ ബോംബ് കണ്ടെത്തിയ കേസിൽ അഞ്ച് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് റെയിൽ പാളത്തിന് സമീപം നാടൻ ബോംബു ശേഖരം കണ്ടെത്തിയ സംഭവത്തിൽ അഞ്ചു പേർ പിടിയിൽ. കഴിഞ്ഞ ദിവസം  പട്രോളിംഗ് നടത്തുകയായിരുന്ന റെയിൽവേ സംരക്ഷണ സേന റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ പാളത്തിനു സമീപം രണ്ടു കവറിലായി പന്ത്രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലാണ് സംശയാസ്പദമായി നാലുപേരെ പിടികൂടിയത്.

സ്റ്റേഷൻകടവ് സ്വദേശികളായ സന്തോഷ്, സുൽഫി, ഷാജഹാൻ, ആസ്സാം സ്വദേശികളായ നാസിർ റഹ്മാൻ, ഷാജഹാൻ എന്നിവരെയാണ് തുമ്പ പോലീസ് അറസ്റ്റു ചെയ്തത്. പോലീസിനെ കണ്ടതോടെ ഇതിൽ മൂന്നുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാളും റെയിൽവേ പോലീസിന്റെ കൈ തട്ടി മാറ്റി രക്ഷപ്പെടുകയായിരുന്നു. 

Read Also: Punnol Haridas Murder Case : പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒരു പ്രതിക്ക് കൂടി ജാമ്യം

തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു കവറിലായി പന്ത്രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. ശേഷം  തുമ്പ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മീഷണറുടെ നേതൃത്വത്തി പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ബോംബ് സ്ക്വാഡ് നാടൻ ബോബുകൾ നിർവ്വീര്യമാക്കി. 

കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ സമീപത്ത് റെയിൽ പാളത്തിനരികെ നാടൻ ബോംബുകൾ കണ്ടെത്തിയത് ഗൗരവമായി എടുത്ത റെയിൽവേ പോലീസ് രാത്രി തന്നെ രണ്ടു കിലോമീറ്റർ ഭാഗത്ത് പരിശോധന നടത്തി. നിരവധി കേസുകളിൽ പ്രതിയും ഈ കേസിലെ ഒന്നാം പ്രതിയുമായ സായികുമാറിനെ പിടികൂടാനായിട്ടില്ല. ഉൽസവത്തിനിടയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്നിരുന്നു. 

Read Also: Vijay Babu Sexual Assault case: വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

ഇതിലെ എതിർവിഭാഗക്കാരെ ആക്രമിക്കാനാണ് നാടൻ ബോംബ് നിർമ്മിച്ചതെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു. ഓടി രക്ഷപ്പെട്ട പ്രതികൾ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.

ബോംബുകള്‍ കണ്ടെത്തിയത് റെയിൽവെ ട്രാക്കിന് സമീപത്തായതിനാൽ പോലീസ് സംഭവത്തെ ഗൗരവമായാണ് കാണുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ അടക്കം ബന്ധം കേസിനുള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News