തിരുവനന്തപുരം: Gold Smuggling Case: സ്വർണക്കടത്തുകേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേസിലെ പ്രതിയായ സ്വപ്ന സുരേഷ് രംഗത്ത്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎ എത്തിയതിന് പിന്നിൽ എം ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ ആണെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് താൻ അറിഞ്ഞതായി സ്വപ്ന പ്രമുഖ മാധ്യമത്തിനോട് പറഞ്ഞ റിപ്പോർട്ട് പുറത്ത്.
നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ (M Shivashankar) പുസ്തകത്തിലെ വാദം തെറ്റാണെന്നും ബാഗിൽ എന്തായിരുന്നുവെന്നത് ശിവ ശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എഴുതിയ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ആന' എന്ന പുസ്തകത്തിലെ പരാമർശങ്ങൾ ഓരോന്ന് ഓരോന്നായി തള്ളുകയാണ് സ്വപ്ന (Swapna Suresh). തന്നെ നിശ്ശബ്ദയാക്കി ജയിലിൽ അടയ്ക്കാനായാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎയെ കൊണ്ടുവന്നതെന്നും ഇത് ശിവ ശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞതെന്നുമാണ് സ്വപ്നയുടെ ആരോപണം.
മാത്രമല്ല സ്വർണക്കടത്ത് കേസിൽ തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നും നയതന്ത്ര ബാഗേജിൽ എന്തെന്ന് അറിയില്ലെന്നും അത് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്നുമുള്ള ശിവശങ്കറിന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്നും സ്വപ്ന പറഞ്ഞു. കൂടാതെ ലോക്കറിൽ നിന്നും പിടിച്ചെടുത്ത പണമെല്ലാം കമ്മീഷൻ പണമായിരുന്നുവെന്നും ലോക്കർ ആരുടേതെന്ന് ലോകം മനസിലാക്കട്ടെയെന്നും സ്വപ്ന പ്രതികരിച്ചു.
അതിലുപരി ജയിലിൽ കിടന്നപ്പോഴത്തെ വേദനയേക്കാൾ വലുതായിരുന്നു ശിവശങ്കർ (M.Shivasankar) തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും തന്റെ ജീവിതത്തിൽ എല്ലാം ശിവശങ്കർ ആയിരുന്നുവെന്നും സപ്ന പറഞ്ഞു.
ശിവശങ്കറിന്റെ ആത്മക്കഥ അശ്വാത്ഥാമാവ് വെറുമൊരു ആനയുടെ പശ്ചാത്തലത്തിലാണ് സ്വപ്ന ശിവശങ്കറിനെതിരെ രൂക്ഷമായി വിമർശനവുമായി സ്വപ്ന ഇന്നലെ രംഗത്തെത്തിയത്. താനും ഒരു ആത്മക്കഥ എഴുതിയാൽ ശിവശങ്കറിന്റെ ഒരുപാട് രഹസ്യങ്ങൾ പുറത്ത് വരുമെന്നും ഇന്നലെ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...