തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബിവറേജിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ബിവറേജസ് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് മർദ്ദിച്ചു. പട്ടം ബിവറേജിൽ ജോലി ചെയ്യുന്ന രാജീവിനെ പുളിമൂട് ജങ്ഷനിൽ വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. സമയം കഴിഞ്ഞതുകൊണ്ട് ബിവറേജിൽ നിന്നും മദ്യം നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിന് ശേഷം രാജീവിനെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. ബിയർ കുപ്പി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ രാജീവിനെ ചികിത്സയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘം വിദ്യാർത്ഥിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ധനുവച്ചപുരം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അഞ്ജലി കൃഷ്ണക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ട് തൊഴുക്കലിന് സമീപത്ത് വച്ചായിരുന്നു സംഭവം.
ALSO READ: Drugs: ഡോക്ടറുടെ കുറിപ്പില്ലാതെ നൈട്രസെപാം ഗുളികകൾ കൈവശം വച്ചതിന് യുവാക്കൾ അറസ്റ്റിൽ
സുഹൃത്തുക്കളുമൊത്ത് ട്യൂഷൻ കഴിഞ്ഞ മടങ്ങിയ കുട്ടിക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രമണം നടത്തുകയായിരുന്നു. ബൈക്കിന് പുറകിൽ ഇരുന്ന ആൾ അഞ്ജലി കൃഷ്ണയെ കൈകൊണ്ട് അടിക്കുകയായിരുന്നു എന്ന് അമ്മ സൗമ്യ നെയ്യാറ്റിൻകര പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അഞ്ജലി നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി. മാല പൊട്ടിക്കാനായിരുന്നോ ശ്രമം എന്ന് സംശയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...