Crime: കാട്ടാക്കടയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

House wife found dead in Kattakkada: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിലേയ്ക്ക് കടന്ന പ്രതിയെ കമ്പം തേനി ഭാഗത്ത് നിന്നാണ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : May 22, 2024, 08:12 AM IST
  • ഒളിവിലായിരുന്ന പ്രതി രഞ്ജിത്തിനെ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
  • ഓട്ടോ ഡ്രൈവറായിരുന്ന രഞ്ജിത്ത് ഒളിച്ചു താമസിക്കുകയായിരുന്നു.
  • കാട്ടാക്കട ഷാഡോ പോലീസ് പരിശോധന നടത്തി ഇയാളെ പിടിക്കുകയായിരുന്നു.
Crime: കാട്ടാക്കടയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കട മുതിയവിളയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഒളിവിലായിരുന്ന പ്രതി രഞ്ജിത്തിനെ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കമ്പം തേനി ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 

ഓട്ടോ ഡ്രൈവറായിരുന്ന രഞ്ജിത്ത് ഒളിച്ചു താമസിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഷാഡോ പോലീസ് പരിശോധന നടത്തി ഇയാളെ പിടിക്കുകയായിരുന്നു. പേരൂർക്കട ഹാർവിപുരം സ്വദേശിയായ മായാ മുരളിയെയാണ് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തെ റബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടത്. കേസുമായി ബന്ധപ്പെട്ട് രഞ്ജിത്തിന്റെ കൂട്ടാളി ദീപുവിനെ പോലീസ് ആദ്യം പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് കേസിൽ പ്രതിയല്ലെന്ന് കണ്ട് വിട്ട് അയക്കുകയും ചെയ്തു. 

ALSO READ: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, എട്ടിടത്ത് ഓറഞ്ച് അലർട്ട്

രഞ്ജിത്തിന്റെ ഓട്ടോറിക്ഷ ചൂണ്ടുപലകയ്ക്ക് സമീപം ഇടറോഡിൽ ഉപേക്ഷിച്ചതായി പോലീസ് കണ്ടെത്തി. തുടർന്ന് കുടപ്പനക്കുന്ന് ഭാഗത്ത് രഞ്ജിത്തിനെ കണ്ടെത്തിയെങ്കിലും പോലീസ് വരുന്നതിനു മുമ്പ് ഇവിടെ നിന്ന് ഇയാൾ രക്ഷപ്പെട്ടു. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് പ്രതി തമിഴ്നാട്ടിലേക്ക് കടന്നത്. പ്രതിയെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നേത്വത്വത്തിൽ തെളിവെടുപ്പ് ഉണ്ടാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News