തിരുവനന്തപുരം: കാട്ടാക്കടയിലെ പത്താം ക്ലാസുകാരൻ ആദിശേഖറിൻറെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.തമിഴ്നാട് അതിർത്തിയിൽ നിന്ന് തിങ്കളാഴ്ചയാണ് പോലീസ്
ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രിയരഞ്ജനെ തെളിവെടുപ്പ് സ്ഥലത്ത് എത്തിച്ചപ്പോഴും നാട്ടുകാർ രോഷാകുലരായി.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പതിനൊന്നാം ദിവസം പ്രതി പ്രിയരഞ്ജൻ പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഒളി സ്ഥലം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷനിൽ എത്തിച്ചപ്പോൾ തടിച്ച് കൂടിയ നാട്ടുകാർ രോഷാകുലരായി.
കഴിഞ്ഞ ദിവസം തന്നെ ഇയാളുടെ ഒളിവിടം സംബന്ധിച്ച സുപ്രധാന വിവരം പൊലീസിന് ലഭിച്ചിരുന്നു.കുട്ടിയെ മനഃപൂർവം വാഹനമിടിച്ചതാണെന്ന് ബോധ്യപ്പെടുന്ന സിസിടിവി ദൃശ്യം ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതു മുതൽ ആദിശേഖറിനോട് പ്രതി പ്രിയരഞ്ജന് കടുത്ത വിരോധമുണ്ടായിരുന്നു എന്ന് മാതാപിതാക്കൾ മൊഴി നൽകിയിട്ടുമുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. കൃത്യത്തിന് പിന്നിൽ ഇത് തന്നെയാണോ കാരണം എന്നതിൽ ചോദ്യം ചെയ്യൽ തുടരുകയാണ്
പ്രിയരഞ്ജൻ ഓടിച്ചിരുന്ന കാറിന്റെ സാങ്കേതിക പരിശോധന റിപ്പോർട്ടും പോലീസ് പരിശോധിക്കും. ഇതിന് പുറമെ പ്രിയരഞ്ജനെ ഒളിവിൽ കഴിയാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ 30-നാണ് പൂവച്ചൽ സ്വദേശികളായ അരുണ്കുമാറിന്റെയും ഷീബയുടെയും മകൻ ആദിശേഖറിനെ പ്രിയ രഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്. ഒറ്റനോട്ടത്തിൽ അപകടമെന്ന് തോന്നുന്ന മരണം. സീസി ടീവി ദൃശ്യങ്ങളിൽ നിന്നാണ് മനപൂർവ്വമുള്ള നരഹത്യയെന്ന കണ്ടെത്തലിലേക്ക് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...