‌Blade mafia: ബ്ലേഡ് മാഫിയ സംഘത്തിന്റെ മർദ്ദനം; കെഎസ്ആർടിസി കണ്ടക്ടർ ചികിത്സയിലിരിക്കെ മരിച്ചു

KSRTC Conductor: പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജ് (39) ആണ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 18, 2024, 07:40 PM IST
  • മരണ കാരണമായേക്കാവുന്ന നിരവധി പരിക്കുകൾ മനോജിൻ്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് ഡോക്ടർമാ‍ർ പോലീസിനെ അറിയിച്ചിട്ടുണ്ട്
  • സാമ്പത്തിക ഇടപാടുകാർ മനോജിന് നൽകിയ പണം തിരിച്ച് കിട്ടാൻ വൈകുന്നതിനെച്ചൊല്ലി ആക്രമിച്ചുവെന്നാണ് ബന്ധുക്കളുടെ മൊഴി
‌Blade mafia: ബ്ലേഡ് മാഫിയ സംഘത്തിന്റെ മർദ്ദനം; കെഎസ്ആർടിസി കണ്ടക്ടർ ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട്: ബ്ലേഡ് മാഫിയക്കാരുടെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്നു മനോജ്.

ഈമാസം ഒൻപതിന് കുളവൻമുക്കിലെ സാമ്പത്തിക ഇടപാടുകാർ മനോജിന് നൽകിയ പണം തിരിച്ച് കിട്ടാൻ വൈകുന്നതിനെച്ചൊല്ലി  ആക്രമിച്ചുവെന്നാണ് ബന്ധുക്കൾ പോലീസ് നൽകിയ മൊഴി. ആക്രമണമുണ്ടായ ദിവസം വൈകിട്ട് മനോജ് അവശനിലയിൽ സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് എത്തുകയായിരുന്നു.

ALSO READ: ബംഗാളിലെ ഡോക്ടറുടെ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി; 20ന് പരിഗണിക്കും

ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെയാണ് മനോജിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മരണ കാരണമായേക്കാവുന്ന നിരവധി പരിക്കുകൾ മനോജിൻ്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പരിചരിച്ച ഡോക്ടർമാരും പോലീസിനെ അറിയിച്ചിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ പുതുനഗരം, കുഴൽമന്ദം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അക്രമികളെക്കുറിച്ചും ആക്രമണത്തിനുള്ള കാരണം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News