Murder Case: ഭാര്യാപിതാവിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Murder Case Thiruvananthapuram: തേക്കട ചീരാണിക്കര അഭിലാഷ് ഭവനിൽ അഭിലാഷ്  (41) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jun 19, 2024, 07:59 PM IST
  • തറയിലിട്ട് നെഞ്ചത്തും പുറത്തും ചവിട്ടിയതിനെ തുടർന്ന് സുനിൽകുമാറിന്റെ വാരിയെല്ലുകൾക്ക് പൊട്ടൽ ഉണ്ടായിരുന്നു
  • സുനിൽകുമാറിനേറ്റ പരിക്കുകളാണ് മരണകാരണമെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു
Murder Case: ഭാര്യാപിതാവിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച സ്വദേശിയായ സുനിൽകുമാറി (55) നെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് മകളുടെ ഭർത്താവായ തേക്കട ചീരാണിക്കര അഭിലാഷ് ഭവനിൽ അഭിലാഷ് (41) അറസ്റ്റിലായത്. നെടുമങ്ങാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജൂൺ പത്തിന് വൈകിട്ട് മഞ്ചയിലെ വീട്ടിൽ വച്ച് സുനിൽകുമാർ പ്രതിയായ അഭിലാഷിന്റെ ഗ്യാസ് സിലിണ്ടർ എടുത്തു വിറ്റുവെന്ന് ആരോപിച്ച് വഴക്കുണ്ടാക്കിയിരുന്നു. ഇതിനെത്തുടർന്ന് ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ സുനിൽകുമാറിനൊപ്പം മരുമകനായ പ്രതിയും പോയിരുന്നു.

ALSO READ: പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോൾ കിട്ടിയ വസ്തു തുറക്കാൻ നോക്കി; കണ്ണൂരിൽ വയോധികൻ ബോംബ് സ്ഫോടനത്തിൽ മരിച്ചു

ചൊവ്വാഴ്ച വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് സുനിൽകുമാർ മരണപ്പെട്ടതിനെ തുടർന്ന് വിവരം ലഭിച്ച നെടുമങ്ങാട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് അഭിലാഷിന്റെ പങ്ക് തെളിഞ്ഞത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഫോറൻസിക് സർജൻ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ സുനിൽകുമാറിനേറ്റ പരിക്കുകളാണ് മരണകാരണമെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

ക്രൂരമായി തറയിലിട്ട് നെഞ്ചത്തും പുറത്തും ചവിട്ടിയതിനെ തുടർന്ന് സുനിൽകുമാറിന്റെ വാരിയെല്ലുകൾക്ക് പൊട്ടൽ ഉണ്ടായിരുന്നു. മറ്റാർക്കും സംശയം തോന്നാത്ത വിധത്തിൽ വളരെ സ്വാഭാവികമായിട്ടായിരുന്നു പിന്നീട് അഭിലാഷിന്റെ പെരുമാറ്റം. വിശദമായ അന്വേഷണത്തിൽ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു.

നെടുമങ്ങാട് ഡിവൈഎസ്പി ബി ഗോപകുമാറിൻ്റെ മേൽനോട്ടത്തിൽ നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ബി, എസ് ഐ രവീന്ദ്രൻ, എസ് ഐ രജിത്ത് എസ് സി പി ഒമാരായ ബിജു സി,  ദീപ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് ശാസ്ത്രീയമായ പരിശോധയിലൂടെ പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News