Mangaluru Ragging Case: പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്.  

Written by - Zee Malayalam News Desk | Last Updated : Feb 12, 2021, 06:37 PM IST
  • അറസ്റ്റിലായ വിദ്യാർത്ഥികൾ കോട്ടയം, കാസർഗോഡ്, കോഴിക്കോട്, പത്തനംത്തിട്ട, മലപ്പുറം സ്വദേശികളാണ്.
  • പതിനെട്ട് വിദ്യാർത്ഥികൾ റാഗ് ചെയ്തുവെന്നാണ് കോളജ് അധികൃതർ നൽകിയ പരാതി.
  • ഇതിൽ പതിനൊന്ന് വിദ്യാർത്ഥികൾ നേരത്തേയും റാഗ് ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Mangaluru Ragging Case: പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ റാഗിംഗ് (Ragging) നടത്തിയെന്ന പരാതിയിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. മലയാളികളായ 5 ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയിലാണ് സീനിയർ വിദ്യാർത്ഥികളെ മംഗളൂരു (Mangaluru) സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായ വിദ്യാർത്ഥികൾ കോട്ടയം, കാസർഗോഡ്, കോഴിക്കോട്, പത്തനംത്തിട്ട, മലപ്പുറം സ്വദേശികളാണ്.  പതിനെട്ട് വിദ്യാർത്ഥികൾ റാഗ് ചെയ്തുവെന്നാണ് കോളജ് അധികൃതർ നൽകിയ പരാതി. ഇതിൽ പതിനൊന്ന് വിദ്യാർത്ഥികൾ (!! students Arrested) നേരത്തേയും റാഗ് ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

Also Read: Corona കൈകാര്യം ചെയ്യുന്നതിലെ പിഴവ് വാർത്തയാക്കി; BBC ചാനലിന് വിലക്കേർപ്പെടുത്തി 

ഇവർ ഒന്നാം വർഷ വിദ്യാർത്ഥികളോട് മുടിവെട്ടാനും മീശവടിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്നും കൂടാതെ തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറി അളപ്പിക്കുക, ശാരീരികമായ ഉപദ്രവിക്കുക എന്നിങ്ങനെ പലതരത്തിലാണ് ഇവര് ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിച്ചത് എന്നാണ് ആരോപണം.  ഇത് അനുസരിക്കാത്തവരെ മുറിയിൽ പൂട്ടിയിടുകയും ആക്രമിക്കുകയും ചെയ്തുവെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് മലയാളി വിദ്യാർത്ഥികൾ (Malayali Students) റാഗിംഗ് കേസിൽ അറസ്റ്റിലാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News